വോട്ടെടുപ്പിനിടെ പോളിങ്ബൂത്തിൽ കയറി മുസ്ലിം സ്ത്രീ വോട്ടർമാരുടെ ബുർഖ അഴിച്ച് പരിശോധിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തത് തനിക്ക് കിട്ടിയ പുരസ്കാരമാണെന്ന് ഹൈദരാബാദിലെ ബിജെപി സ്ഥാനാർഥി മാധവി ലത. കഴിഞ്ഞ ദിവസം പോളിങ് ബൂത്തിൽ കയറി മാധവി ലത വനിതാ വോട്ടർമാരുടെ ബുർഖ അഴിച്ച് പരിശോധിച്ചത് വൻ വിവാദമായിരുന്നു.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസുകാരുടെയും സാന്നിധ്യത്തിലായിരുന്നു ബിജെപി നേതാവിന്റെ ചട്ടലംഘനം. തിരിച്ചറിയൽ കാർഡിലെ ചിത്രവും വോട്ടറുടെ മുഖം ഒത്തുനോക്കിയായിരുന്നു പരിശോധന. ഇതിന് പിന്നാലെയാണ് മാലക്പേട്ട് പൊലീസ് കേസെടുത്തത്. കഴിഞ്ഞ മാസം രാമനവമിയോടനുബന്ധിച്ച് ബിജെപി നടത്തിയ റാലിയിൽ മുസ്ലിം പള്ളിക്ക് നേരെ അമ്പ് എയ്യുന്ന ആംഗ്യം കാണിച്ചതിന് ലതയ്ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു.