കീവ്: റഷ്യയുമായുള്ള യുദ്ധത്തിനിടെ 30 ദിവസത്തെ അടിയന്തര വെടിനിര്‍ത്തലിന് തയ്യാറാണെന്ന് അറിയിച്ച് യുക്രൈന്‍. സൗദിയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. സൈനിക സഹായത്തിനും രഹസ്യാന്വേഷണ വിവരങ്ങളും പങ്കുവെക്കുന്നതിനുള്ള നിയന്ത്രണങ്ങള്‍ ഉടന്‍ നീക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് തീരുമാനം.
യു.എസ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ സാന്നിധ്യത്തില്‍ സൗദി അറേബ്യയില്‍ വെച്ചായിരുന്നു യുക്രൈനിയന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടന്നത്.
വ്‌ളാദിമിര്‍ പുടിന്‍ വെടിനിര്‍ത്തലുമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അങ്ങനെ നടന്നാല്‍ യുക്രൈനെതിരായ അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ വെടിനിര്‍ത്തലായിരിക്കുമിതെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.