Friday, November 22, 2024
spot_imgspot_img
HomeIndiaന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള മൗലാനാ ആസാദ് ഫെല്ലോഷിപ്പ് നിർത്തലാക്കി കേന്ദ്രം

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള മൗലാനാ ആസാദ് ഫെല്ലോഷിപ്പ് നിർത്തലാക്കി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം നടപ്പിലാക്കി വരുന്ന മൗലാന ആസാദ് നാഷണല്‍ ഫെല്ലോഷിപ്പ് സ്‌കീം കേന്ദ്രസർക്കാർ നിര്‍ത്തലാക്കി. പാർലമെന്റ് സമ്മേളനത്തിനിടെയാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ചുമതലയുള്ള മന്ത്രി സ്മൃതി ഇറാനിയുടെ ഈ വെളിപ്പെടുത്തൽ. 2022-23 വര്‍ഷം മുതലാണ് എം.എ.എന്‍.എഫ് സ്കീം നിര്‍ത്തലാക്കിയത്.

എം.ഫില്‍, പി.എച്ച്.ഡി ഗവേഷകര്‍ക്ക് നല്‍കി വന്നിരുന്ന സഹായമാണ് കേന്ദ്രം നിര്‍ത്തലാക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന നവലിബറല്‍ സാമ്പത്തിക നയങ്ങളുടെയും ന്യൂനപക്ഷവിരുദ്ധതയുടെയും തുടര്‍ച്ചയായിയിത്തന്നെ വേണം ഈ നടപടിയും കാണാൻ.

ഒന്ന് മുതല്‍ എട്ട് ക്ലാസ് വരെയുള്ള പട്ടിക ജാതി, പട്ടിക വര്‍ഗ, ഒബിസി, ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പും കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നു.

കേരളത്തില്‍ കേന്ദ്രം നിര്‍ത്തലാക്കിയ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് ലഭിച്ചിരുന്ന 1.25 ലക്ഷം വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് കേരള സര്‍ക്കാര്‍ സ്വന്തം ചെലവില്‍ വിതരണം ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് എം.ഫില്‍, പി.എച്ച്.ഡി ഗവേഷകര്‍ക്ക് നല്‍കി വന്നിരുന്ന ഫെല്ലോഷിപ്പ് സ്‌കീം കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares