തൃശൂർ : എഐഎസ്എഫ് തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ ആർടിഒ ഓഫീസ് ഉപരോധിച്ചു. ബസ് ജീവനക്കാരുടെ മോശം പെരുമാറ്റവും , വിദ്യാർത്ഥികളെ ബസിൽ കയറ്റാത്തതും സംബന്ധിച്ച വിഷയങ്ങൾ സൂചിപ്പിച്ച് നിരന്തരമായി എഐഎസ്എഫ് നൽകിയ പരാതിയിൽ നിഷ്ക്രിയത്വം പാലിക്കുന്ന ആർടിഒ നടപടിയിൽ പ്രതിഷേധിച്ചും സ്വകാര്യ ബസുകളുടെ മത്സര ഓട്ടത്തിനിടെ അപകടത്തിൽ അന്തരിച്ച സെന്റ് ജോസഫ് കോളേജിലെ അംഗപരിമിതയായ വിദ്യാർത്ഥിനി ലയ ഡേവിസിന്റെ മരണത്തിലും , പരീക്ഷാക്കാലത്ത് നടത്തുന്ന ബസ് സമരം ഒത്തുതീർപ്പാക്കാൻ കഴിയാത്ത സർക്കാർ നടപടിയിലും പ്രതിഷേധിച്ചാണ് എഐഎസ്എഫ് തൃശ്ശൂർ ജില്ലാ കമ്മിറ്റി ആർടിഒ ഓഫീസിൽ ഉപരോധിച്ചത്..
ഉപരോധ സമരത്തിൽ എഐഎസ്എഫ് ജില്ലാ സെക്രട്ടറി കെ എ അഖിലേഷ്, പ്രസിഡന്റ് അർജ്ജുൻ മുരളീധരൻ, ജോ. സെക്രട്ടറിമാരായ മീനുട്ടി ടി ടി, അഭിറാം സുകുമാർ, വൈസ് പ്രസിഡന്റ് മിഥുൻ പൊട്ടോക്കാരൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ ജിഷ്ണു കെ യു, അക്ഷയ് കെ എസ്, നിരഞ്ജൻ അനന്തകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.