Thursday, November 21, 2024
spot_imgspot_img
HomeKeralaസ്വകാര്യ ബസുകളുടെ അനാവശ്യ സമരം: വിദ്യാർത്ഥികൾക്ക് താങ്ങായി എഐവൈഎഫ്, പരീക്ഷയ്ക്ക് പോകാൻ വാഹനം ഒരുക്കി

സ്വകാര്യ ബസുകളുടെ അനാവശ്യ സമരം: വിദ്യാർത്ഥികൾക്ക് താങ്ങായി എഐവൈഎഫ്, പരീക്ഷയ്ക്ക് പോകാൻ വാഹനം ഒരുക്കി

തൃശൂര്‍: സ്വകാര്യ ബസുകളുടെ അനാവശ്യ സമരം മൂലം വലഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ വാഹനം വിട്ടുനല്‍കി എഐവൈഎഫ്. കൈപ്പമംഗലം മേഖല കമ്മറ്റിയുടെ കീഴിലുളള എഐവൈഎഫ് സഖാക്കളുടെ നേതൃത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ യാത്ര ഒരുക്കിയത്. എഐവൈഎഫ് കൈപ്പമംഗലം മേഖല സെക്രട്ടറി റഫീഖ്, പ്രസിഡണ്ട് വിപിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

സംസ്ഥാനത്ത് സ്വകാര്യ ബസ് സമരം മൂന്നാം ദിവസവും തുടരുകയാണ്. നിരക്ക് വര്‍ധിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടും നടപ്പാക്കാത്തതിനെതിരെയാണ് സമരം. മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ നിരക്ക് മിനിമം ചാര്‍ജിന്റെ പകുതിയാക്കി ഉയര്‍ത്തുക, കോവിഡ് കാലത്തെ നികുതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares