ലഖ്നൗ: ലോക്സഭ തെരഞ്ഞെടുപ്പിൽ നിരവധി തവണ കള്ളവോട്ടു ചെയ്ത യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഇറ്റാ ജില്ലയിലാണ് സംഭവം. ഖിരിയ പരമാൻ ഗ്രാമവാസിയായ രാജൻ സിങ് ആണ് അറസ്റ്റിലായത്.
വോട്ടിങ് മെഷീനിൽ എട്ടു തവണയാണ് ഇയാൾ ബിജെപി സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്തത്. ഇയാൾ കള്ളവോട്ടു ചെയ്യുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഫറൂഖ്ബാദ് ലോക്സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി മുകേഷ് രജ്പുതിനാണ് ഇയാൾ വോട്ടു ചെയ്തത്.