Thursday, November 21, 2024
spot_imgspot_img
HomeKeralaഅങ്കണവാടിയുടെ നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കുക; നിവേദനവുമായി എഐവൈഎഫ്

അങ്കണവാടിയുടെ നിർമ്മാണം അടിയന്തരമായി പൂർത്തീകരിക്കുക; നിവേദനവുമായി എഐവൈഎഫ്

ങ്കണവാടിയുടെ നിർമ്മാണം അടിയന്തിരമായി പൂർത്തീകരിച്ച് കൊച്ചു കുട്ടികളുടെ ദുരിതത്തിനു പരിഹാരം കാണുക എന്ന് ആവശ്യപ്പെട്ടു നിവേദനവുമായി എഐവൈഎഫ്. എഐവൈഎഫ് തിരുവല്ല ടൗൺ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശിശുവികസന പദ്ധതി ഓഫീസർ ഡോ. പ്രീത കുമാരിക്കും തിരുവല്ല മുനിസിപ്പാലിറ്റി ഐസിഡി സൂപ്പർവൈസർ പ്രസീതക്കും നിവേദനം നൽകി. എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗം വിഷ്ണു ഭാസ്കർ, മേഖല പ്രസിഡന്റ് ശ്രീവൽസ്‌ തമ്പി, ജോയിൻ സെക്രട്ടറി ലിജു വർഗീസ്, കമ്മിറ്റി അംഗം ജ്യോതിഷ് ജോയ് എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.

തിരുവല്ല താലൂക്കിൽ കുറ്റപ്പുഴ വില്ലേജിൽ കാക്കത്തുരുത് മുറിയിൽ പത്താം വാർഡിൽ കഴിഞ്ഞ രണ്ടു വർഷക്കാലത്തിലധികമായി നിർമ്മാണത്തിലിരിക്കുന്ന അങ്കണവാടി കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിക്കാത്തതിനാൽ പ്രദേശവാസികളായ കൊച്ചു കുട്ടികൾ ദുരിതം അനുഭവിക്കുന്നു. നിലവിൽ സ്വകാര്യ വ്യക്തിയുടെ ഭവനത്തിൽ താൽക്കാലമായി പ്രവർത്തിക്കുന്ന അങ്കണവാടിയിലേക്കു മഴക്കാലത്ത് റോഡിൽ വെള്ളം കയറുന്നതിനാൽ എത്തിച്ചേരാൻ കുട്ടികൾക്ക് സാധിക്കുന്നില്ല. ഈ വിഷയത്തിന്മേൽ അടിയന്തിര പരിഹാരം കാണുക എന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares