വയനാട്ടില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ നിസ്സാരവത്കരിച്ച് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍. വയനാട്ടില്‍ ഒരു നാട് മുഴുവന്‍ ഒലിച്ചുപോയെന്ന് പറയുന്നത് ശരിയല്ലെന്നാണ് വി മുരളീധരന്റെ വാദം. രണ്ട് പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകള്‍ മാത്രമാണ് ഉരുള്‍പൊട്ടലില്‍ നശിച്ചത്. വൈകാരികമായി സംസാരിക്കുന്നതില്‍ അര്‍ഥമില്ലെന്നും മുന്‍ കേന്ദ്രസഹമന്ത്രി പറഞ്ഞു.
788 കോടി ചെലവാക്കുന്നതിനുള്ള തടസ്സം നീക്കിത്തരാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യർത്ഥിച്ചിരുന്നോ എന്ന് മുരളീധരന്‍ ചോദിച്ചു. മുരളീധരന്‍റെ പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വി മുരളീധരന്‍ മലയാളികളോട് മാപ്പ് പറയണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെട്ടു.
ദുരന്തബാധിത പ്രദേശത്തോടുള്ള കേന്ദ്രസര്‍ക്കാരിന്‍റെ അവഗണനയില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ എല്‍ഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്. രാവിലെ 6 മണി മുതൽ ആരംഭിച്ച ഹർത്താലിൽ നിരവധിയിടങ്ങളിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു. ജില്ലാ അതിർത്തിയായ ലക്കിടിയിൽ നൂറു കണക്കിന് വാഹനങ്ങൾ ഹർത്താലിൽ കുടുങ്ങി. തിരഞ്ഞെടുപ്പ് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഓടുന്ന വാഹനങ്ങള്‍, ശബരിമല തീര്‍ത്ഥാടകര്‍, ആശുപത്രി സര്‍വീസുകള്‍, പാല്‍, പത്രം, വിവാഹ സംബന്ധമായ യാത്രകള്‍ തുടങ്ങിയവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.