വൈക്കം: സേവ് ഇന്ത്യ മാർച്ചിനു മുന്നോടിയായി എഐവൈഎഫ് വൈക്കം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘാടക സമിതി രൂപികരണ യോഗം സംഘടിപ്പിക്കും. നാളെ വൈകിട്ട് 3 മണിക്ക് എഐടിയുസി ചെത്തുതൊഴിലാളി യൂണിയൻ ഓഫീസിൽ സംഘടിപ്പിക്കുന്ന സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു ഉദ്ഘാടനം നിർവഹിക്കും. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ പങ്കെടുക്കുന്ന തെക്കൻ മേഖല കാൽനട ജാഥ മെയ് 23,24 തിയതികളിൽ കോട്ടയം ജില്ലയിൽ പര്യേടനം നടത്തുന്നത്.
ഒരുമിച്ച് നടക്കാം വർഗ്ഗീയതയ്ക്ക് എതിരെ, ഒന്നായ് പൊരുതാം തൊഴിലിനുവേണ്ടി എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് കേരളമൊട്ടാകെയാണ് കാൽനട ജാഥകൾ സംഘടിപ്പിക്കുന്നത്. മെയ് 15ന് ആരംഭിക്കുന്ന തെക്കൻ മേഖല ജാഥ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ നയിക്കും. എസ് വിനോദ് കുമാർ, അഡ്വ. ആർ എസ് ജയൻ, ഭവ്യ കണ്ണൻ വൈസ് ക്യാപ്റ്റൻമാരായും അഡ്വ. ആർ ജയൻ ഡയറക്ടറായും ജാഥയ്ക്കൊപ്പം അണിനിരക്കും.
17ന് കാസർകോട് നിന്ന് ആരംഭിക്കുന്ന വടക്കൻ മേഖല ജാഥ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ നയിക്കും. കെ ഷാജഹാൻ പ്രസാദ് പറേരി അഡ്വ. വിനീത വിൻസന്റ് തുടങ്ങിയവർ വൈസ് ക്യാപ്റ്റന്മാരായും അഡ്വ. കെ കെ സമദ് ഡയറക്ടറായും വടകൻ മേഖലജാഥയിൽ അണിചേരും. ഇരു ജാഥകളും മെയ് 28ന് തൃശൂരിൽ സമാപിക്കും.