വൈക്കം: ഗാന്ധിജിയെ പോലും അയിത്തത്തിന്റെ പേരിൽ അകറ്റി നിർത്തിയ ഇണ്ടംതുരുത്തി മനയിലെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന് ഇന്ന് തുടക്കം. പിൽക്കാലത്ത് ചെത്തു തൊഴിലാളി യൂണിയൻ ഓഫീസായി മാറിയ മനയിൽ സിപിഐയുടെയും എഐടിയുസിയു ടെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
അവർണ സമുദായത്തിൽപ്പെട്ടവർക്ക് വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനുവേണ്ടി നടന്ന വൈക്കം സത്യഗ്രഹത്തിൽ പങ്കെ ടുക്കാൻ വൈക്കത്തെത്തിയ മഹാത്മാഗാന്ധി ഇണ്ടംതുരുത്തി മന സന്ദർശിച്ചതിന്റെ 98-ാം വാർഷികദിനമാണ് ഇന്ന് ആചരിക്കുന്നത്.
ആഘോഷപരിപാടികളുടെ ഉദ്ഘാടനം വൈകിട്ട് നാലിന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർവഹിക്കും. മനയിലെ സി കെ വിശ്വനാഥൻ സ്മാരക ഹാളിൽ സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനുവിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളന ത്തിൽ പ്രൊഫ. എം കെ സാനു, ബിനോയ് വിശ്വം എംപി എന്നിവരും പങ്കെടുക്കുമെന്ന് എഐടിയുസി ജില്ലാ പ്രസിഡന്റ് ടി എൻ രമേശനും സിപിഐ മണ്ഡലം സെക്രട്ടറി എം ഡി ബാബുരാജും അറിയിച്ചു.