ആലപ്പുഴ: വയനാട് ഉരുൾ പൊട്ടലിലെ ദുരിതബാധിതർക്കായി എഐവൈഎഫ് നിർമ്മിച്ചു നൽകുന്ന പത്ത് വീടുകളുടെ നിർമ്മാണത്തിന്റെ ധനശേഖരണാർത്ഥം ആലപ്പുഴ ജില്ലയിലെ വിവിധ മണ്ഡലങ്ങൾ നടത്തുന്ന ചലഞ്ചുകൾ ആവേശകരമായി പുരോഗമിക്കുകയാണ്.വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള ആദ്യ ഘട്ട തുക സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ ഏറ്റുവാങ്ങി.കായംകുളംകുളം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിലൂടെ 1,25,500 രൂപയാണ് സമാഹരിച്ചു നൽകിയത്.ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്ത്,സെക്രട്ടറി സനൂപ് കുഞ്ഞുമോൻ,ആർ ഗിരിജ,എ എസ് സുനിൽ,എ എ റഹീം,ജെ സിജുമോൻ,അനൂപ്,അൻഷാദ്,അഫ്സൽ അഷ്‌റഫ് തുടങ്ങിയവർ പങ്കെടുത്തു.
മാരാരിക്കുളം മണ്ഡലം കമ്മിറ്റി പായസ ചലഞ്ചിലൂടെ കണ്ടെത്തിയ 1,30,060 രൂപയും സംസ്ഥാന സെക്രട്ടറി എത്തുവാങ്ങി.ദീപ്തി അജയകുമാർ,ആർ ജയസിംഹൻ,എം കണ്ണൻ,ബി ഷംനാദ്,കെ ഡി വേണു,പി ആർ രതീഷ്,കെ വി സതീശൻ,അനീഷ് കണ്ണർകാട്,കെ എം അഭിലാഷ്,രശ്മി രാജേഷ്,വിഷ്ണു എസ് നേശൻ തുടങ്ങിയവർ പങ്കെടുത്തു.
അരൂർ ഈസ്റ്റ് മണ്ഡലത്തിൽ ആദ്യ ഘട്ടത്തിൽ നടന്ന പായസ ചലഞ്ച് ശ്രദ്ധേയമായി.രണ്ടാം ഘട്ടം ഇന്ന് നടക്കും.ധന ശേഖരണാർത്ഥം പള്ളിപ്പുറം പള്ളി പെരുന്നാളിനോട് അനുബന്ധിച്ച് നടത്തിയ ബജി കട ഏറെ ശ്രദ്ധേയമായി.കുട്ടനാട് മണ്ഡലത്തിൽ പായസ ചലഞ്ചിലൂടെയാണ് തുക കണ്ടെത്തിയത്.ഒപ്പം പാട്ട് വണ്ടി പ്രയാണത്തിലൂടെയും ആദ്യ ഘട്ടത്തിൽ തുക സമാഹരിച്ചിരുന്നു.ആലപ്പുഴ,ചേർത്തല മണ്ഡലങ്ങളിൽ കഴിഞ്ഞ ദിവസം നടന്ന പായസ ചലഞ്ച് വിജയകരമായി.ഇതിനോടൊപ്പം ആക്രി ചലഞ്ചും പുരോഗമിക്കുകയാണ്.ആലപ്പുഴ മണ്ഡലത്തിലെ ചായകുടിക്കാം വയനാടിനെ സഹായിക്കാം എന്ന പരിപാടിയിലൂടെ സമാഹരിച്ച തുക ഇതിനോടകം കൈമാറിയിരുന്നു. ഭരണിക്കാവ് മണ്ഡലത്തിൽ ഇന്ന് നടക്കുന്ന പായസ ചലഞ്ചിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.
അരൂർ മണ്ഡലത്തിലെ മുണ്ട് ചലഞ്ച് രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചു.ചേർത്തല സൗത്ത് മണ്ഡലത്തിൽ മേഖല തിരിച്ചുള്ള ചലഞ്ചുകൾ പുരോഗമിക്കുകയാണ്.മുഹമ്മ,ചെറുവാരണം മേഖലയിൽ നടന്ന പായസ ചലഞ്ച് ആവേശകരമായി. പ്രകാശം പരത്താം വയനാടിനായി കൈകോർക്കാം എന്ന ആശയവുമായി അമ്പലപ്പുഴ നടന്ന മണ്ഡലത്തിലെ ബൾബ് ചലഞ്ച് അവസാന ഘട്ടത്തിലേക്ക് കടന്നു.ഹരിപ്പാട് മണ്ഡലത്തിൽ പേഡ ചലഞ്ച് മുന്നേറുകയാണ്.ഒപ്പം സെപ്റ്റംബർ ആദ്യം നടക്കുന്ന ബിരിയാണി ചലഞ്ചിലൂടെയും തുക സമാഹരിക്കും. മാവേലിക്കര മണ്ഡലത്തിലെ ചുനക്കര,നൂറനാട്,തുടങ്ങി വിവിധ മേഖലകളിൽ ആക്രി ചലഞ്ചും വെട്ടിയാർ മേഖലയിൽ പച്ചക്കറി ചലഞ്ചും സംഘടിപ്പിച്ചു.
തെക്കേക്കര മേഖലയിൽ നടന്ന ബിരിയാണി ചലഞ്ച് ശ്രദ്ധേയമായി. സെപ്റ്റംബർ ആദ്യം മണ്ഡലം കേന്ദ്രികരിച്ചുള്ള പായസ ചലഞ്ചും നടക്കും.ചാരുംമൂട് മണ്ഡലത്തിലെ പാലമേൽ മേഖലയിൽ നടന്ന ആക്രി,സർബത്ത് ചലഞ്ചുകൾ വ്യത്യസ്തമായിരുന്നു.പാട്ട് വണ്ടി ഇറക്കിയും മേഖലയിൽ തുക സമാഹരിച്ചു.അടുത്ത ദിവസം മണ്ഡലം കേന്ദ്രീകരിച്ചുള്ള പായസ ചലഞ്ചും നടക്കും.ചെങ്ങന്നൂർ മണ്ഡലത്തിൽ നടക്കുന്ന കൂരയൊരുക്കാൻ കുടുക്കയൊരുക്കാം ക്യാമ്പയിനിൽ നൂറുകണക്കിന് പേരാണ് പങ്കാളികളായത്.വീടുകളിലും വിവിധ സ്ഥാപനങ്ങളിലും വച്ചിരിക്കുന്ന ഹുണ്ഠികകൾ സെപ്റ്റംബർ ആദ്യവാരം ഏറ്റു വാങ്ങും.ചലഞ്ചുകളോട് ആവേശകരമായ പ്രതികരണമാണ് പൊതു ജനങ്ങളിൽ നിന്ന് ഉണ്ടായിട്ടുള്ളത്.നിർമ്മാണ ധന ശേഖരണത്തിലേക്ക് വിവിധ കേന്ദ്രങ്ങളിൽ ടൂ വീലറുകൾ നൽകിയും സാലറി ചലഞ്ചുകളിലൂടെയും തുകകൾ എ ഐ വൈ എഫ് പ്രവർത്തകർ സമാഹരിക്കുന്നുണ്ട്. സെപ്റ്റംബർ ആദ്യ വാരം ജില്ലയിലെ മണ്ഡലങ്ങളിൽ നിന്ന് ശേഖരിക്കുന്ന തുക സംസ്ഥാന കമ്മിറ്റിക്ക് കൈമാറുമെന്ന് ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്ത് സെക്രട്ടറി സനൂപ് കുഞ്ഞുമോൻ എന്നിവർ അറിയിച്ചു.