Friday, November 22, 2024
spot_imgspot_img
HomeKeralaഅട്ടപ്പാടി മധു വധക്കേസ്: 14 പേർ കുറ്റക്കാർ; രണ്ട് പേരെ വെറുതെവിട്ടു

അട്ടപ്പാടി മധു വധക്കേസ്: 14 പേർ കുറ്റക്കാർ; രണ്ട് പേരെ വെറുതെവിട്ടു

അട്ടപ്പാടി: അട്ടപ്പാടി മധു വധക്കേസില്‍ 16 പ്രതികളില്‍ നാലും 11ഉം പ്രതികളൊഴികെ 14 പ്രതികളും കുറ്റക്കാർ. ഹുസൈൻ മേച്ചേരിയില്‍, കിളയില്‍ മരയ്ക്കാർ, ഷംസുദ്ദീൻ, രാധാകൃഷ്ണൻ, അബൂബക്കർ, സിദ്ദീഖ്, ഉബൈദ് , നജീബ്, ജൈജുമോൻ, സജീവ്, സതീഷ്, ഹരീഷ്, ബിജു, മുനീർ എന്നീ പ്രതികള്‍ കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. നാലാം പ്രതി അനീഷ് 11-ാം പ്രതി അബ്ദുള്‍ കരീം എന്നിവരെ വെറുതെവിട്ടു. മണ്ണാർക്കാട് എസ് സി- എസ് ടി കോടതിയാണ് വിധി പറഞ്ഞത്. ശിക്ഷ നാളെ വിധിക്കും.

മധു കൊല്ലപ്പെട്ട് അഞ്ച് വർഷം പിന്നിടുമ്പോഴാണ് കേസിൽ അന്തിമ വിധി വന്നിരിക്കുന്നത്. 2018 ഫെബ്രുവരി 22നാണ് ഇരുപത്തിയേഴുകാരനായ മധുവിനെ ഭക്ഷണം മോഷ്ടിച്ചെന്നാരോപിച്ച് ആള്‍ക്കൂട്ട വിചാരണ നടത്തി അതിക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares