തന്റെ പുതിയ സിനിമയായ ദി സബര്‍മതി റിപ്പോര്‍ട്ടിലെ കഥാപാത്രത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ വധഭീഷണി വരുന്നതായി നടന് വിക്രാന്ത് മാസി. 2002ലെ ഗോധ്ര കൂട്ടക്കൊലയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് ഇത്. വസ്തുതകളെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കുന്നതെന്നും വധഭീഷണിയില്‍ ആശങ്കയില്ലെന്നും വിക്രാന്ത് മാസി പറയുന്നു.
എനിക്ക് വധഭീഷണി വരുന്നുണ്ട്. എന്നാല്‍ ഞാന്‍ അതിന് വലിയ ശ്രദ്ധകൊടുക്കുന്നില്ല. ഞങ്ങള്‍ ടീമായി ഒന്നിച്ച് അത് നേരിടുകയാണ്. ഞങ്ങള്‍ കലാകാരന്മാരാണ്. ഞങ്ങള്‍ കഥകളാണ് പറയുന്നത്. ഈ സിനിമ തികച്ചും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണ്. നിര്‍ഭാഗ്യവശാല്‍, നിങ്ങള്‍ സിനിമ കണ്ടിട്ടില്ല, അതിനാല്‍ ഇത് ഒരു മുഖത്തെക്കുറിച്ചാണ് സംസാരിക്കുന്നത് എന്ന മുന്‍ ധാരണയുണ്ടാക്കരുതെന്നും വിക്രാന്ത് കൂട്ടിച്ചേര്‍ത്തു.