ഷാഹിന മണ്ണാർകാടിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി എഐവൈഎഫ് സംസ്ഥാന യുവതി സബ് കമ്മിറ്റി കൺവീനർ അഡ്വ. വിനിത വിൻസന്റ്. എഐവൈഎഫ് സംസ്ഥാന യുവതി സബ് കമ്മിറ്റി അംഗമായിരുന്നു ഷാഹിന. എഐവൈഎഫ് സേവ് ഇന്ത്യ മാർച്ചിലെ വടക്കൻ മേഖല ജാഥയിൽ ഷാഹീന മുന്നിൽ തന്നെയുണ്ടായിരുന്നു എന്ന് അഡ്വ. വിനിത വിൻസന്റ്.
സേവ് ഇന്ത്യ മാർച്ചിന്റെ വിജയത്തിനായി മണ്ണാർക്കാട് വനിതാ സബ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത സഖാവായിരുന്നു ഷാഹിന. കഴിഞ്ഞ മാസം കുമളിയിൽ നടന്ന എഐവൈഎഫ് സംസ്ഥാന ശില്പശാലയിൽ പാലക്കാട് നിന്നും വനിതാ പ്രതിനിധിയായും ഷാഹിനയും ഉണ്ടായിരുന്നു. ഷാഹിനയുടെ വേർപാട് എഐവൈഎഫിനു തീരാ നഷ്ടം തന്നെയായിരിക്കും എന്ന് അഡ്വ. വിനിത വിൻസന്റ് പറഞ്ഞു.