കവരത്തി: ഇന്ദിരാ ഗാന്ധി ഹോസ്പിറ്റലിലേക്ക് ചെത്ലാത്ത് ദ്വീപിൽ നിന്നും ഇവാകുവാഷൻ ചെയ്ത ഗർഭിണിക്കും കുടുംബത്തിനും നേരെ ക്ലീനിംഗ് സ്റ്റാഫുകളുടെ അതിക്രമം. ചികിത്സക്കെത്തിയ ഗർഭിണിയേയും കുടുംബത്തേയും ആശുപത്രിയലെ ക്ലീനിങ് ജോലിക്കാർ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. രാവിലെ പ്രസവ വാർഡ് വൃത്തിയാക്കാൻ എത്തിയ യുവതിയും രണ്ട് പുരുഷൻമാരും ചേർന്നാണ് ചികിത്സതേടിയെത്തിയവർക്കു നേരെ ഇത്തരത്തിലുള്ള ഒരു അതിക്രമം അഴിച്ചു വിട്ടത്. സീനിയർ നെഴ്സുമാരും മറ്റുള്ള ഹോസ്പിറ്റൽ സ്റ്റാഫുകളും എത്തിയാണ് മൂന്ന് ക്ലീനിംഗ് സ്റ്റാഫിനെയും പ്രസവ വാർഡിൽ നിന്നും മാറ്റിയത്.
ഇതുമായി സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും കുറ്റാരോപിതർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐയും മെഡിക്കൽ ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സയീദ് അലി ബിരേക്കൽ ഹോസ്‌പിറ്റലിൽ നേരിട്ടെത്തി മെഡിക്കൽ സുപ്രണ്ടിനും ഡയറക്ടർക്കും പരാതി നൽകിയത്.
ആശുപത്രിയിൽ എത്തുന്ന രോഗികളോടും അവരുടെ കൂടെ വരുന്നവരോടും മോശമായും പെരുമാറിയ കവരത്തി ഇന്ദിരാഗാന്ധി ഹോസ്പിറ്റലിലെ ക്ലീനിംഗ് സ്റ്റാഫുകൾക്ക് മേൽ നടപടി എടുക്കണമെന്നും ആശുപത്രിയിലെത്തുന്ന രേഗികൾ ളൾപ്പടെയുള്ളവരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും മെഡിക്കൽ ഡയറക്ടർക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കി.
ക്ലീനിംഗ് സ്റ്റാഫുകളിൽ നിന്നും ലഭിച്ച വിവരങ്ങളിൽ വ്യക്തതയില്ലാത്തതിനാൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി സീനിയർ നഴ്സുമാർ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ ഒരു അന്വേഷണ സംഘത്തെ മെഡിക്കൽ സൂപ്രണ്ട് ചുമതലപ്പെടുത്തിയിട്ടുണ്ട്.