കോട്ടയം: എഐവൈഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചങ്ങനാശ്ശേരിയിൽ സംഘടിപ്പിച്ച വിവേകാനന്ദ സ്മൃതി എസ്. ബി കോളേജ് മലയാളം വിഭാഗം മേധാവി പ്രൊഫ. ജോസഫ് സ്‌കറിയ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ രഞ്ജിത് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഷമ്മാസ് ലത്തീഫ് സ്വാഗതം പറഞ്ഞു.
പാർട്ടി മണ്ഡലം അസി :സെക്രട്ടറി റ്റീ എസ് രാജേഷ്,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അജിത് വാഴൂർ, കെ കെ രാജേഷ്, ജില്ലാ ജോ. സെക്രട്ടറി അരുൺകുമാർ, എഐഎസ്എഫ് ജില്ലാ സെക്രട്ടറി അഖിൽ കെ. യു, പ്രസിഡൻറ് ജിജോ ജോസഫ്, എഐവൈഎഫ് മണ്ഡലം സെക്രട്ടറി സച്ചിൻ സജീവ്, എന്നിവർ അഭിവാദ്യം ചെയ്തു മണ്ഡലം പ്രസിഡന്റ് പ്രശാന്ത് മനന്താനം നന്ദി രേഖപ്പെടുത്തി.