Thursday, November 21, 2024
spot_imgspot_img
HomeKeralaവിവേകാനന്ദൻ പകർന്നത് നവ ദിശാബോധം: ടി ടി ജിസ്മോൻ

വിവേകാനന്ദൻ പകർന്നത് നവ ദിശാബോധം: ടി ടി ജിസ്മോൻ

കോട്ടയം: ആധുനിക കാലഘട്ടത്തിൽ വിവേകാനന്ദ ദർശനങ്ങൾ യുവാക്കൾക്ക് പുതിയ ദിശാബോധം നൽകിയെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ അഭിപ്രായപ്പെട്ടു. ദേശീയതയും രാജ്യ സ്നേഹവും ചർച്ചയാകുന്ന ഈ കാലത്ത് ഏറെ പ്രസക്തിയുള്ളതാണ് വിവേകാനന്ദന്റെ ജീവിതപാഠങ്ങൾ. രാജ്യത്തിന്റെ വൈവിധ്യങ്ങളെ തകർത്ത് മതം, ആഹാരം, വസ്ത്രം, അഭിപ്രായം തുടങ്ങി എല്ലാത്തിനും കൂച്ചുവിലങ്ങിടുന്ന കാലത്ത് വിവേകാനന്ദ ദർശനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. തൊഴിലില്ലായ്മ, ജാതി വിവേചനം, ദാരിദ്ര്യം, പട്ടിണി, മതപരമായ അസഹിഷ്ണുത, വർഗീയത എന്നിവയ്ക്കെതിരായുള്ള യുവതലമുറയുടെ രോഷം പ്രകടമാണ്. ധനികരെ കൂടുതൽ ധനികരും പാവപ്പെട്ടവരെ കൂടുതൽ പാവപ്പെട്ടരും ആക്കുന്നതാണ് നവ ഉദാരവൽക്കരണ നയങ്ങൾ. ഭക്ഷണ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും വലിയ ഭീഷണികളെ നേരിടുന്നു. മതനിരപേക്ഷതയും ശാസ്ത്രബോധവും ജനാധിപത്യമൂല്യങ്ങളും പ്രച രിപ്പിച്ചവർ അതുകൊണ്ട് തന്നെ വേട്ടയാടപ്പെടുന്നു. വർ​ഗ്ഗീയ ചേരിതിരിവ് സൃഷ്ടിച്ച് തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പിലാ ക്കാനാണ് കേന്ദ്ര സർക്കാർ നിരന്തരമായ ശ്രമം നടത്തുന്നതെന്ന് ജിസ്മോൻ ചൂണ്ടിക്കാട്ടി.

എഐവൈഎഫ് ജില്ലാ എക്സിക്യുട്ടീവ് അംഗം കെ കെ രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് അംഗം അരുൺ ടി ആർ, സിപിഐ ജില്ലാ എക്സിക്യൂട്ടീവംഗം അഡ്വ. ബിനു ബോസ്, മണ്ഡലം സെക്രട്ടറി വി വൈ പ്രസാദ്, യു എൻ ശ്രീനിവാസൻ, എഐഎസ്എഫ് ജില്ലാ പ്രസിഡന്റ് ജിജോ ജോസഫ് എഐവൈഎഫ് മണ്ഡലം സെക്രട്ടറി അനീഷ് ഒ എസ്, പ്രസിഡന്റ് ബിനീഷ് ജനാർദ്ദനൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ അജീഷ് മട്ടയ്ക്കൻ,ജിജോ സ്കറിയ ദീപു തോമസ്, മുഹമ്മദ് നജി,വിനീത് തുടങ്ങിയവർ പ്രസം​ഗിച്ചു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares