തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം കമീഷനിങ് ഇന്ന് രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. പ്രധാനമന്ത്രി എംഎസ്‌സി സെലസ്റ്റിനോ മരസ്‌കാ എന്ന മദർഷിപ്പിനെ സ്വീകരിച്ചുകൊണ്ടാണ് തുറമുഖം കമീഷനിങ് ചെയ്യുന്നത്. തുടർന്ന് തുറമുഖം സന്ദർശിച്ചശേഷം പൊതുസമ്മേളനത്തിൽ പങ്കെടുത്തിട്ടാണ് പ്രധാനമന്ത്രി മടങ്ങുക.
കമീഷനിങ്ങിന് സാക്ഷിയാകാൻ ആയിരങ്ങൾ വിഴിഞ്ഞത്തേക്ക് എത്തുമെന്നാണ് പ്രതീക്ഷ. നഗരത്തിൽ നിന്ന് വിഴിഞ്ഞത്തേക്ക് കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തും.
വ്യാഴാഴ്ച തലസ്ഥാനത്തെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയൻ, മേയർ ആര്യാ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, ശശി തരൂർ എംപി, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ എന്നിവർ ചേർന്ന് സ്വീകരിച്ചു. വിമാനത്താവളത്തിലും രാജ്ഭവനിലേക്ക് പോകുന്ന വഴിയിലും വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.