“2025-ഓടെ ഇന്ത്യയൊട്ടാകെ ആയിരത്തിലധികം പ്രീമിയം ഹോംസ്റ്റേ വില്ലകളുമായി സഹകരണം സൃഷ്ടിക്കുകയും അത് വഴി ടൂറിസം മെച്ചപ്പെടുത്തുക എന്നതുമാണ് വോയെ ഹോംസിന്റെ ലക്ഷ്യം”
കോഴിക്കോട്: സ്റ്റാർട്ടപ്പ് കമ്പനിയായ വോയെ ഹോംസ് തങ്ങളുടെ ആദ്യ ഓഫീസ് കോഴിക്കോട് കിൻഫ്ര ടെക്നോ ഇൻഡസ്ട്രിയൽ പാർക്കിൽ ആരംഭിച്ചു. 2020ൽ പ്രവർത്തനമാരംഭിച്ച വോയെ ഹോംസിന് 2 വർഷത്തിനുളളിൽ പതിനൊന്നിലധികം സ്ഥലങ്ങളിലായി അൻപതിലധികം പ്രൈവറ്റ് ഹോളിഡേ ഹോംസ്റ്റേകൾ, 268ലധികം റൂമുകളും വില്ലകളുമുണ്ട്. കോർപ്പറേറ്റ് ബ്രാൻഡുകൾ, സെലിബ്രിറ്റീസ്, തുടങ്ങിയവരുടെ ഹോം സ്റ്റേ, വില്ല എന്നിവയാണ് മുഖ്യമായും വോയെ ഹോംസിന് കീഴിലുള്ളത്. ചടങ്ങിൽ സിനിമ സീരിയൽ താരങ്ങളായ അലീന പഠിക്കൽ, മെറീന മൈക്കിൾ എന്നിവർ അതിഥികളായിരുന്നു. കൂടാതെ കമ്പനി ഡയറക്ടർമാരായ രംഗരാജൻ, അബ്ദുൾ നാസർ, അഞ്ജലി വിനോദ്, ഹസീബ് എൻ, എക്സിക്യൂട്ടിവ് ഡയറക്ടർ വിനോദ് ബാലൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
“വോയെ ഹോംസ് ആരംഭിച്ചപ്പോൾ നിലവിലെ രീതിയിലുള്ള ഒരു സ്ഥാപനമാകും ഇതെന്ന് പലരും കരുതി. എന്നാൽ ഞങ്ങളുടെ ആശയങ്ങളും രീതിയും വ്യത്യസ്തമായിരുന്നു. അതിഥികളുടെ സ്വകാര്യതയ്‌ക്കൊപ്പം എല്ലാ രീതിയിലും അവർക്ക് അവധി പരമാവധി ആസ്വദിക്കാവുന്ന രീതിയിലാണ് ഞങ്ങൾ വില്ലകളും ഹോംസ്റ്റേകളും തെരഞ്ഞെടുത്തിരിക്കുന്നത്.
അതിഥികൾക്ക് നൽകുന്ന അതേ പരിഗണനയും സേവനങ്ങളും തന്നെയാണ് വോയെ പാർട്ണർമാരായ ഹോംസ്റ്റേ-വില്ല ഉടമകൾക്കും ഞങ്ങൾ നൽകുന്നത്. അത് കൊണ്ട് തന്നെ ഞങ്ങളുമായി മുന്നോട്ട് സഹകരിക്കുന്നതിൽ അവർ സന്തുഷ്ടരാണ്”, എക്സിക്യൂട്ടീവ് ഡയറക്ടർ വിനോദ് ബാലൻ പറഞ്ഞു.
വരും വര്‍ഷങ്ങളില്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിച്ചു പ്രീമിയം വെക്കേഷന്‍ അനുഭവം അതിഥികള്‍ക്ക് ഒരുക്കണമെന്നതാണ് വോയെ ഹോംസിന്റെ പദ്ധതി. 2025-ഓടെ ഇന്ത്യയൊട്ടാകെ ആയിരത്തിലധികം പ്രീമിയം ഹോംസ്റ്റേ വില്ലകളുമായി സഹകരണം സൃഷ്ടിക്കുകയും അത് വഴി ടൂറിസം മെച്ചപ്പെടുത്തുക എന്നതുമാണ് വോയെ ഹോംസിന്റെ ലക്ഷ്യം.