കോട്ടയം: മഴക്കെടുതിയിൽ അകപ്പെട്ട് കഷ്ടപെടുന്നവർക്ക് സഹായവുമായി എഐവൈഎഫിന്റെ ഭഗത് സിംഗ് യൂത്ത് ഫോഴ്സിന്റെ വോളണ്ടിയർമാർ രംഗത്ത്.

ഈരാറ്റുപോട്ടയിൽ മീനച്ചിലാറ്റിൽ വെള്ളം ഉയരുന്നതിനാൽ നദിയുടെ കരയിലുള്ള വീടുകൾ കേന്ദ്രീകരിച്ച് ഭഗത് സിംഗ് യൂത്ത് ഫോഴ്സിന്റെ പ്രവർത്തകർ സേവനങ്ങളുമായി രംഗത്തിറങ്ങിയിട്ടുണ്ട്.

എഐവൈഎഫ് കോട്ടയം ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫിന്റെ നേതൃത്വത്തിലാണ് വോളണ്ടിയേഴ്സ് പ്രവർത്തനങ്ങൾ നടത്തുന്നത്.

സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തിൽ സേവന പ്രവർത്തനങ്ങൾക്കായി എഐവൈഎഫ് പ്രവർത്തകർ സജീവമായി രംഗത്തിറങ്ങണം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.ഭഗത് സിംഗ് യൂത്ത് ഫോഴ്‌സ് കർമ്മനിരതമാവുകയും അടിയന്തിര സഹായം ആവശ്യമുള്ള ഇടങ്ങളിൽ കടന്ന് ചെല്ലുകയും വേണം.

സംസ്ഥാനത്ത് അടുത്ത ദിവസത്തിൽ കാലവർഷം ശക്തിപ്പെടുമെന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ ഏവരും ജാഗ്രത പാലിക്കണമെന്നും എഐവൈഎഫ് പ്രവർത്തകർ രക്ഷ ദൗത്യത്തിന്നിറങ്ങണമെന്നും സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സെക്രട്ടറി ടി ടി ജിസ്‌മോൻ എന്നിവർ ആവശ്യപ്പെട്ടു.