കൽപ്പറ്റ: ഒരുമിച്ചു നടക്കാം വർഗീയതയ്‌ക്കെതിരെ ഒന്നായി പൊരുതാം തൊഴിലിനു വേണ്ടി എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് സംസ്ഥാന കമ്മിറ്റി നടത്തുന്ന സേവ് ഇന്ത്യ മാർച്ചിനായുള്ള വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘാടക സമിതി രൂപീകരണ യോഗം സംഘടിപ്പിച്ചു. കൽപ്പറ്റയിൽ സംഘടിപ്പിച്ച യോഗം എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസമോൻ ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് വയനാട് ജില്ലാ പ്രസിഡന്റ് സുമേഷ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന പ്രസിഡന്റ് എൻ അരുൺ വടക്കൻ മേഖല ജാഥ മെയ് 21 ന് വയനാട് ജില്ലയിൽ പര്യേടനം നടത്തും. മെയ് 15ന് ആരംഭിക്കുന്ന തെക്കൻ മേഖല ജാഥ എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ നയിക്കും. എസ് വിനോദ് കുമാർ, അഡ്വ. ആർ എസ് ജയൻ, ഭവ്യ കണ്ണൻ വൈസ് ക്യാപ്റ്റൻമാരായും അഡ്വ. ആർ ജയൻ ഡയറക്ടറായും ജാഥയ്ക്കൊപ്പം അണിനിരക്കും.
17ന് കാസർകോട് നിന്ന് ആരംഭിക്കുന്ന വടക്കൻ മേഖല ജാഥ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ നയിക്കും. കെ ഷാജഹാൻ പ്രസാദ് പറേരി അഡ്വ. വിനീത വിൻസന്റ് തുടങ്ങിയവർ വൈസ് ക്യാപ്റ്റന്മാരായും അഡ്വ. കെ കെ സമദ് ഡയറക്ടറായും വടകൻ മേഖലജാഥയിൽ അണിചേരും. ഇരു ജാഥകളും മെയ് 28ന് തൃശൂരിൽ സമാപിക്കും.