വയനാട്: സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയോജക മണ്ഡലത്തിലും ശക്തമായ പോളിങ്. ഏറ്റവും ഒടുവിലെ കണക്ക് പ്രകാരം വയനാട്ടിൽ 27.43 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. ചേലക്കരയിൽ പോളിങ് 29.24 ശതമാനം പിന്നിട്ടു. രണ്ട് മണ്ഡലത്തിലും ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്.
പ്രത്യേക വോട്ടുവണ്ടിയിലാണ് ചൂരൽമല ദുരന്തബാധിത പ്രദേശത്തുള്ളവരെ പോളിങ്ങിനെത്തിച്ചത്. മുട്ടിൽ – മാണ്ടാട് – തൃക്കൈപ്പറ്റ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരെയാണ് ബസ്സിൽ എത്തിച്ചത്.