വയനാട് ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.സമീപ കാലത്ത് കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തം ഒരു നാടിനെയും അതിന്റെ സംസ്കാരത്തെയും നിത്യജീവിതത്തെയും തകർത്തിരിക്കുകയാണ്.
വയനാട് ദുരന്തം രാജ്യസഭയിൽ ഉന്നയിച്ച് കഴിഞ്ഞ ദിവസം പി സന്തോഷ് കുമാർ എം പി പ്രത്യേക പ്രളയ സഹായം ആവശ്യപ്പെട്ടിരുന്നു.ബജറ്റിൽ പ്രത്യേക പ്രളയ സഹായം അനുവദിച്ച സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തെ ഉൾപ്പെടുത്തണമെന്നും സംസ്ഥാനത്തിന് അടിയന്തിര പ്രളയ ദുരിതാശ്വാസ ഫണ്ട് അനുവദിക്കാൻ കേന്ദ്രം തയ്യാറാകണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.