Wednesday, December 18, 2024
spot_imgspot_img
HomeKeralaദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ടു; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ടു; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് പണം ആവശ്യപ്പെട്ട സംഭവത്തില്‍ കേന്ദ്രത്തോട് ചോദ്യങ്ങളുമായി ഹൈക്കോടതി. 2016, 2017 വര്‍ഷങ്ങളിലെ എയര്‍ലിഫ്റ്റിംഗ് ചാര്‍ജുകള്‍ എന്തിനാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നതെന്ന് ഹൈക്കോടതി ആരാഞ്ഞു. വയനാട് ദുരന്തത്തിന് തൊട്ടുപിന്നാലെ ഇക്കാര്യം ആവശ്യപ്പെട്ടത് അത്ഭുതപ്പെടുത്തുന്നുവെന്നും ഡിവിഷന്‍ ബെഞ്ച്. ഇതിനിടെ 181 കോടി എസ് ഡി ആര്‍ എഫില്‍ ഉണ്ടെങ്കിലും മാനദണ്ഡം മാറ്റാതെ വിനിയോഗം സാധ്യമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

ഇത്രയും വര്‍ഷം കാത്തിരുന്നല്ലോ, അടുത്ത ആറ് മാസം എങ്കിലും കാത്തിരുന്നിട്ട് തുക ചോദിച്ചാല്‍ പോരേയെന്നും കോടതി ചോദിച്ചു. ദുരന്തത്തെ നേരിടാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോഴാണ് മറ്റൊരു വഴിക്ക് ഈ തുക ആവശ്യപ്പെടുന്നത്. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിശദീകരണം തേടി. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. ദുരന്ത നിവാരണ ചട്ടങ്ങളില്‍ അനിവാര്യമായ ഇളവുകള്‍ നല്‍കുന്നത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

181 കോടി മാത്രമാണ് എസ്ഡിആര്‍എഫില്‍ ബാക്കി ഉള്ളതെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര മാനദണ്ഡപ്രകാരം ഇത് വയനാടിന് മാത്രമായി വിനിയോഗിക്കാന്‍ കഴിയില്ലെന്ന് സംസ്ഥാനം വ്യക്തമാക്കി. കേന്ദ്രത്തിന് കണക്ക് സമര്‍പ്പിച്ചതായി സംസ്ഥാനം അറിയിച്ചു.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!

Most Popular

Recent Comments

Shares