Thursday, November 21, 2024
spot_imgspot_img
HomeKeralaമുണ്ടക്കൈ ദുരന്തം; മരണം 282, രക്ഷാദൗത്യം മൂന്നാം ദിനം

മുണ്ടക്കൈ ദുരന്തം; മരണം 282, രക്ഷാദൗത്യം മൂന്നാം ദിനം

ചൂരൽമല: വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ മരണം 282 ആയി. പരിക്കേറ്റ 195 പേർ ആശുപത്രിയിൽ തുടരുകയാണ്. 240 പേരെ ഇനിയും കണ്ടെത്താനുണ്ട്. അതേസമയം വയനാട്ടിൽ രക്ഷാ ദൗത്യത്തിന് തുടക്കമായി. ഇന്ന് രാവിലെയാണ് രക്ഷാ ദൗത്യം വീണ്ടും തുടങ്ങിയത്

തെരച്ചിൽ കാര്യക്ഷമമായി മുന്നോട്ടുപോകുമ്പോഴും മഴതന്നെയാണ് ഇന്നും വെല്ലുവിളിയാകുക. സൈനികർ നിർമിക്കുന്ന ബെയ്‌ലി പാലത്തിന്റെ നിർമാണം തുടരുകയാണ്‌. 24 ടൺ ശേഷിയാണ് പാലത്തിനുള്ളത്. നിലമ്പൂർ ചാലിയാർ പുഴയിലും ഇന്ന് തെരച്ചിൽ തുടരും. വനംവകുപ്പാണ് തെരച്ചിൽ നടത്തുക. തമിഴ്‌നാട് അതിർത്തിയിലും തെരച്ചിലുണ്ടാകും. മുണ്ടക്കൈയിൽ യ്ന്ത്രത്തിന്റെ സഹായത്തോടെയാണ് ഇന്ന് തെരച്ചിൽ നടക്കുക.

സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് മഴയെ അതീജിവിച്ചും ദുരന്തഭൂമിയിൽ തുടരുന്നത്.പിഞ്ചുകുഞ്ഞുങ്ങളുടെ ശരീരമെടുത്ത് ആശുപത്രിയിലേക്കെടുത്തോടുന്ന പ്രവർത്തകരുടെ ദൃശ്യവും, ചാലിയാറിലൂടെ ഒഴുകിയെത്തുന്ന ശരീരഭാഗങ്ങളുടെ കാഴ്ചയും ദുരിതത്തിന്റെ ഏറ്റവും വേദനാജനകമായ കാഴ്ചയാകുകയാണ്.

യന്ത്രസാമഗ്രികൾ മുണ്ടക്കൈ ഭാഗത്തേയ്ക്ക് കൂടുതലായി എത്തിച്ചു. ദൗത്യം തുടരുന്ന പല ഇടത്തും തുടർച്ചയായ മഴ മൂലം മണ്ണിടിഞ്ഞ് വീഴുമെന്ന് സ്ഥിതിയാണുള്ളത്. ഇന്നലെ മുണ്ടക്കൈ പ്രദേശത്ത് ശക്തമായ തിരച്ചിൽ ആരംഭിച്ചെങ്കിലും മഴ എല്ലാം തടയുകയായിരുന്നു.

നിർണായകമായ മണിക്കൂറുകളാണ് കടന്നുപോകുന്നത്. ദൗത്യം ഏത് നിലയിൽ തുടരണം എന്നത് സംബന്ധിച്ച് ഇന്ന് തീരുമാനമുണ്ടായേക്കും. അതേ സമയം പ്രരക്ഷാ പ്രകവർത്തകർ നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തി.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares