Thursday, November 21, 2024
spot_imgspot_img
HomeManipur'സ്റ്റേറ്റ് സ്പോർൺസേർഡ് കലാപം': മണിപ്പൂരിൽ ആനി രാജയും സംഘവും കണ്ടത്, വസ്തുതാന്വേഷണ സമിതി റിപ്പോർട്ട് ഇങ്ങനെ

‘സ്റ്റേറ്റ് സ്പോർൺസേർഡ് കലാപം’: മണിപ്പൂരിൽ ആനി രാജയും സംഘവും കണ്ടത്, വസ്തുതാന്വേഷണ സമിതി റിപ്പോർട്ട് ഇങ്ങനെ

മണിപ്പൂരിൽ ആനിരാജ ഉയർത്തിക്കാട്ടിയ വസ്തുതകൾ എന്താണ്? എന്താണ് NFIW fact finding committee അവിടെ കണ്ടത്?

ണിപ്പൂരിൽ മെയ്തേയിയും കുക്കി ഗ്രൂപ്പുകളും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന ഏറ്റുമുട്ടലുകളെ “സ്റ്റേറ്റ് സ്പോൺസർ” എന്ന് വിശേഷിപ്പിക്കുകയും കുടിയിറക്കപ്പെട്ടവർക്കുള്ള ദുരിതാശ്വാസ ക്യാമ്പുകളുടെ ശോചനീയാവസ്ഥ ഉയർത്തിക്കാട്ടുകയും ചെയ്തതിന്റെ പേരിലാണ് നാഷണൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ വുമണിന്റെ ജനറൽ സെക്രട്ടറി ആനിരാജയ്ക്കും ദേശീയ സെക്രട്ടറി നിഷ സിദ്ദുവിനും ഡൽഹി ആസ്ഥാനമായുള്ള അഭിഭാഷക ദീക്ഷ ദ്വിവേദിയ്ക്കും എതിരെ രാജ്യദ്രോഹ കുറ്റം രജിസ്റ്റർ ചെയ്യുന്നതിലേക്ക് വഴിവച്ചത്.

130-ലധികം പേരുടെ കൊല്ലപാതകത്തിലേക്കെത്തിച്ച അക്രമം സംസ്ഥാനത്ത് ആരംഭിച്ചത് മണിപ്പൂരിൽ ആരംഭിക്കാനിരിക്കുന്ന പെട്രോളിയം പര്യവേക്ഷണവുമായി ബന്ധപ്പെട്ടാണെന്ന് സംശയിക്കുന്നതായി ആനി രാജ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കിയതിനു പിന്നാലെയാണ് രാജ്യദ്രോഹകുറ്റം എന്ന സ്ഥിരം ആയുധവുമായി മണിപൂർ ഭരിക്കുന്ന ബിജെപി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.

മണിപ്പൂരിൽ ഇപ്പോൾ നടക്കുന്നത് വർഗീയ കലാപമോ സമുദായങ്ങൾ തമ്മിലുള്ള പോരാട്ടമോ ആയി മാത്രം കണ്ടാൽ പോരാ. ഭൂമിക്കുള്ളിൽ ഒളിഞ്ഞു കിടക്കുന്ന വിഭവങ്ങൾ, മതഭ്രാന്തന്മാരുടെയും തീവ്രവാദികളുടെയും സാന്നിധ്യം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. നിലവിലെ മണിപ്പൂരിലെ പ്രതിസന്ധിയിലേക്ക് നയിച്ചത് ആരും കാണാതെ മറഞ്ഞിരിക്കുന്ന കോർപ്പറേറ്റ് അനുകൂല അജണ്ട യാഥാർത്ഥ്യമാക്കാനുള്ള ഫാസിസ്റ്റ് സർക്കാരിന്റെ തന്ത്രത്തിന്റെ പരിണിത ഫലമാണ് മണിപ്പൂർ ജനത അനുഭവിക്കുന്നത്.

സന്ദർശിച്ച ആറ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ തങ്ങളുടെ നാടുകടത്തൽ സംബന്ധിച്ചോ, തങ്ങളുടെ ബന്ധുക്കൾ നേരിടേണ്ടി വന്ന ആക്രമണത്തെക്കുറിച്ചോ അല്ലെങ്കിൽ കൊലപാതകത്തെക്കുറിച്ചോ നഷ്ടപരിഹാരമോ എഫ്‌ഐആറിന്റെ പകർപ്പുകളോ ലഭിച്ചെന്ന് പറഞ്ഞ് ആരെയും കണ്ടെത്താനായില്ല എന്നതും ഒരു വസ്തുതയാണ്.

അതിലുപരി ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ദിവസേന രണ്ട് നേരം ഭക്ഷണം പോലും ലഭിക്കുന്നില്ല. അതുമാത്രമല്ല ക്യാമ്പുകളിൽ സ്ത്രീകൾക്ക് സാനിറ്ററി പാഡുകളോ, ആവശ്യത്തിനുള്ള മരുന്നുകളോ ലഭ്യമാക്കിയിട്ടില്ല. ഗർഭണികൾ ഉൾപ്പെടെയുള്ളവരെ കുത്തി നിറച്ചിരിക്കുന്ന ഒരു തടവറയായി മാറിയിരിക്കുന്നു ദുരുതാശ്വാസ കേന്ദ്രങ്ങൾ.

എൻഎഫ്‌ഐഡബ്ല്യു സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണവും മെയ്‌തേയ്‌ക്കും കുക്കി വിഭാഗത്തിനും ആധിപത്യമുള്ള പ്രദേശങ്ങൾക്കും ഇടയിലുള്ള ബഫർ സോണുകളുടെ ഇരുവശത്തും ഒരേ സുരക്ഷാ സേനയെ വിന്യസിക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന-കേന്ദ്ര സേനകൾ തമ്മിലുള്ള അസ്വാരസ്യങ്ങളുടെയും സഹകരണമില്ലായ്മയുടെയും കാരണങ്ങളാണ് മണിപ്പൂർ കലാപത്തെ ഇപ്പോഴും ശമിപ്പിക്കാനാകതെ നീറിപ്പുകച്ചുകൊണ്ടിരിക്കുന്നത്. മണിപ്പൂർ സംസ്ഥാനത്തെ വിഭജിക്കുന്നതിനുള്ള ഒരു ചുവടുവയ്പായിട്ടാണ് മെയ്തേയ് ഗ്രൂപ്പുകൾ ഈ കലാപം കൊണ്ട്ലക്ഷ്യമിടുന്നത്.

ഭൂരിപക്ഷം വരുന്ന മെയ്തികൾക്ക് പട്ടികവർഗ പദവി നൽകണമെന്ന ശുപാർശ പ്രകാരമുള്ള മണിപ്പൂർ ഹൈക്കോടതിയുടെ ഉത്തരവാണ് അക്രമത്തിന് കാരണമായതെന്നാണ് കേന്ദ്രത്തിന്റെ വാദം. എന്നാൽ കോടതിയുടെ ഉത്തരവിന് മുമ്പുതന്നെ ഇരു സമുദായങ്ങൾക്കിടയിലും ആക്രമങ്ങളുടെ ഒരു പരമ്പര തന്നെ ആരംഭിച്ചിരുന്നെന്ന് എൻഎഫ്ഐഡബ്ല്യു കണ്ടെത്തിയിരുന്നു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares