Thursday, November 21, 2024
spot_imgspot_img
HomeKeralaമാധ്യമങ്ങളെ വിലക്കാൻ ആരിഫ് മുഹമ്മദ്‌ ഖാന് എന്ത് അധികാരം: പന്ന്യൻ രവീന്ദ്രൻ

മാധ്യമങ്ങളെ വിലക്കാൻ ആരിഫ് മുഹമ്മദ്‌ ഖാന് എന്ത് അധികാരം: പന്ന്യൻ രവീന്ദ്രൻ

കൊച്ചി: ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെ വിലക്കാൻ ഗവർണർക്ക് അധികാരമില്ലെന്നും ഭരണഘടനയ്ക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന അദ്ദേഹത്തിന് ആ സ്ഥാനത്ത് തുടരാൻ യോഗ്യത ഇല്ലെന്നും സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ജനാധിപത്യ ഭരണകൂടവും ഭരണഘടനാ സ്ഥാപനങ്ങളും എന്ന വിഷയത്തിൽ എഐവൈഎഫ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം സി അച്യുതമേനോൻ ഹാളിൽ നടന്ന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാരിന് പോലും കണ്ടെത്താൻ കഴിയാത്ത കാര്യങ്ങളാണ് മാധ്യമങ്ങൾ പുറത്തുകൊണ്ടുവരുന്നത്. ഒരു തിരുത്തൽ ശക്തിയായി പ്രവർത്തിക്കുന്ന മാധ്യമങ്ങളെ മാറ്റിനിർത്തുന്നതും ഇഷ്ടക്കാരോട് മാത്രം സംസാരിക്കുന്നതും അല്പത്തരമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വയംഭരണവും സ്വതന്ത്രാധികാരങ്ങളും ഉള്ള ഇന്ത്യൻ ഭരണഘടന പ്രകാരം നിലവിൽ വന്ന ഭരണഘടനാസ്ഥാപനങ്ങളെയും ജനപക്ഷ നിലപാടുകൾ സ്വീകരിച്ചു മുന്നോട്ടുപോകുന്ന കേരളത്തിലെ ജനാധിപത്യ ഭരണകൂടത്തെയും തകർക്കാനുള്ള നീക്കമാണ് ഗവർണറുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. കേരളം അത് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനാപരമായ അധികാരത്തിന് പുറമെ ഇല്ലാത്ത അധികാരം തനിക്കുണ്ടെന്ന് ധരിക്കുന്നവരോട് ഒന്നേ പറയാനുള്ളു, നിങ്ങൾക്ക് എന്തോ വലിയ അപകടം പറ്റിയിട്ടുണ്ട് പന്ന്യൻ പറഞ്ഞു. എഐവൈഎഫ് ജില്ലാ പ്രസിഡന്റ് പി കെ രാജേഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സിപിഐ എറണാകുളം ജില്ലാസെക്രട്ടറി കെ എം ദിനകരൻ, അഡ്വ: ഹരീഷ് വാസുദേവ് തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares