Thursday, November 21, 2024
spot_imgspot_img
HomeIndiaഇസ്ലാമിൽ ഹിജാബ് അവിഭാജ്യ ഘടകമോ? ഹൈക്കോടതി പരിശോധിച്ചത് ഇക്കാര്യങ്ങൾ

ഇസ്ലാമിൽ ഹിജാബ് അവിഭാജ്യ ഘടകമോ? ഹൈക്കോടതി പരിശോധിച്ചത് ഇക്കാര്യങ്ങൾ

ബം​ഗളൂരു: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം ഏർപ്പെടുത്തി കൊണ്ടുളള സർക്കാർ ഉത്തരവ് ശരിവെച്ച് ഹൈക്കോടതി. ഹിജാബ് മതാചാരങ്ങളിൽ നിർബന്ധമായ ഒന്നല്ലെന്നും കർണാടക ഹൈക്കോടതി ഉത്തരവിൽ നിരീക്ഷിക്കുന്നു. ഇസ്ലാം മതത്തിൽ അവിഭാജ്യഘടകമല്ല ഹിജാബ് എന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവർ അടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.

ഹിജാബ് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാട്ടി കർണാടകയിലെ ഒരു സംഘം വിദ്യാർത്ഥിനികളാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. വിവിധ സംഘടനകളും ഈ കേസിൽ കക്ഷി ചേർന്നിരുന്നു. എന്നാൽ ഹിജാബ് മതാചാരങ്ങളുടെയും മൗലികാവകാശങ്ങളുടെയും ഭാഗമല്ലെന്നാണ് സർക്കാർ നിലപാട്. ഹിജാബ് മതാചാരത്തിന്റെ ഭാഗമെന്ന് തെളിയിക്കാൻ നിലവിൽ വസ്തുതകളില്ലെന്ന് സർക്കാർ ചൂണ്ടികാട്ടിയിരുന്നു. ഭരണഘടനയുടെ 25-ാം അനുച്ഛേദം ഹിജാബിന്റെ കാര്യത്തിൽ ബാധകമല്ലെന്നാണ് കർണാടക സർക്കാർ വാദിച്ചു.

11 ദിവസത്തെ വിസ്താരത്തിനൊടുവിലാണ് കോടതി വിധി പുറപ്പെടുവിപ്പിച്ചിരിക്കുന്നത്. തുടർന്ന് ഫെബ്രുവരി 25ന് വിധി പറയാൻ മാർച്ച് 15ലേക്ക് കേസ് മാറ്റുകയായിരുന്നു. വിധി വരുംവരെ ക്ലാസ് മുറികളിൽ ഏതെങ്കിലും തരത്തിലുള്ള മതപരമായ വസത്രങ്ങൾ ധരിക്കുന്നത് വിലക്കി കോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചിരുന്നു.

ഹിജാബ് നിരോധനം കർണാടകയിൽ വൻ വിവാദത്തിന് വഴിവെച്ചിരുന്നു. ഹിജാബ് ധരിച്ച് എത്തിയ ആറ് വിദ്യാർത്ഥിനികൾക്കെതിരെ ഉഡുപ്പിയിലെ സർക്കാർ പ്രീ- യൂണിവേഴ്‌സിറ്റി മാനേജ്‌മെന്റ് നടപടി എടുത്തിരുന്നു. ആറ് വിദ്യാർത്ഥിനികളേയും ക്ലാസിൽ കയറാൻ അനുവദിച്ചിരുന്നില്ല. ഇതിനെതിരെ വിദ്യാർത്ഥിനികൾ കോടതിയെ സമീപിക്കുകയായിരുന്നു.

വിഷയത്തിൽ വിധി പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി സംസ്ഥാന തലസ്ഥാനമായ ബംഗളൂരുവിൽ ‘പൊതു സമാധാനവും ക്രമസമാധാനവും നിലനിർത്താൻ’ സംസ്ഥാന സർക്കാർ ഒരാഴ്ചത്തേക്ക് സമ്മേളനങ്ങൾ നിരോധിച്ചിട്ടുണ്ട്.

കോടതി ഉത്തരവ് ചുരുക്കത്തിൽ ഇങ്ങനെ

  • ഹിജാബ് നിർബന്ധിത മതാചാരമല്ല
  • വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം എന്നത് ന്യായമായ ചട്ടം
  • യൂണിഫോം നിർബന്ധമാക്കൽ മൗലികാവകാശ ലംഘനമല്ല
  • യൂണിഫോമിനെ എതിർക്കാൻ വിദ്യാർത്ഥികൾക്ക് അവകാശമില്ല
  • വിദ്യാഭ്യാസ യൂണിഫോമിന് ഭരണഘടനാപരമായ സാധുതയുണ്ട്
  • വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതവേഷം വിലക്കിയ ഉത്തരവ് ശരി
  • കർണാടക സർക്കാർ ഉത്തരവ് റദ്ദാക്കാൻ കാരണം കാണുന്നില്ല
  • കർണാടക സർക്കാർ ഉത്തരവിനെതിരായ ഹർജികൾ നിലനിൽക്കില്ല


Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares