Thursday, November 21, 2024
spot_imgspot_img
HomeIndiaഅധ്യപികയിൽ നിന്നു തുടക്കം ഇപ്പോൾ മുഖ്യമന്ത്രി പദവിയും; ഇനി അതിഷിയു​ഗം

അധ്യപികയിൽ നിന്നു തുടക്കം ഇപ്പോൾ മുഖ്യമന്ത്രി പദവിയും; ഇനി അതിഷിയു​ഗം

കെജ്‌രിവാളും മനീഷ് സിസോദിയയും കഴിഞ്ഞാൽ എഎപിയുടെ നിലപാടിന്റെ ശബ്ദമായി മാറിയ ജനകീയ നേതാവായി അതിഷി ഇനി രാജ്യ തലസ്ഥാനത്തിന്റെ ഭരണചക്രത്തെ നിയന്ത്രിക്കും. ഡൽഹി സർവകലാശായിൽ അധ്യാപകരായിരുന്ന വിജയ് സിങ്ങിന്റെയും തൃപ്തവാഹിയുടെയും മകളായി 1981ലായിരുന്നു അതിഷിയുടെ ജനനം. മിശ്രവിവാഹിതരായ ദമ്പതികൾ തങ്ങളുടെ മകളുടെ പേരിനോടൊപ്പം ജാതിപ്പേരും കുടുംബപ്പേരും ചേർക്കേണ്ടതില്ലെന്ന നിലപാടെടുത്തു. അതിനു പകരം കമ്മ്യൂണിസ്റ്റ് ചിന്തകനായ മാർക്സിന്റേയും ലെനിന്റേയും സംയുക്തരൂപമാണ് മർലേന എന്ന് കൂട്ടിവിളിച്ചു. അതിഷി മർലേന ഡൽഹിയുടെ ചരിത്രത്തിലെ മൂന്നാമത്തെ കരുത്തുറ്റ വനിത മുഖ്യമന്ത്രി. സുഷമ സ്വരാജിനും ഷീല ദീക്ഷിനും ശേഷം ഡൽഹിയിൽ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന മൂന്നാമത്തെ വനിതയാണ് അതിഷി.

2001ൽ ഡൽഹി സെന്റ് സ്റ്റീഫൻ കോളജിൽ നിന്നു ചരിത്രത്തിൽ ബിരുദം പൂർത്തിയാക്കിയ അതിഷി സർവകലാശാലയിലെ ഒന്നാം റാങ്കുകാരിയായിരുന്നു. 2003ൽ സ്കോളർഷിപ്പോടെ ഓക്സ്ഫഡിലായിരുന്നു ബിരുദാനന്തര ബിരുദ പഠനം. പിന്നീട് 2005ലും ഓക്സ്ഫഡിൽ തന്നെ ഗവേഷകയായി.

ഒരു വർഷത്തിന് ശേഷം ആന്ധ്രപ്രദേശിലെ സ്വകാര്യ സ്‌കൂളിൽ ഇംഗ്ലീഷും ചരിത്രവും പഠിപ്പിക്കുന്ന അധ്യപികയായി. അതിനു ശേഷം മധ്യപ്രദേശിലെ ഭോപ്പാലിലെ ഒരു കൊച്ചുഗ്രാമത്തിലായിരുന്നു അതിഷി കുറച്ചുകാലം. അവിടെ പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നുള്ള കുട്ടികൾക്കുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി സമയം മാറ്റിവെച്ചു. ഒഴിവുസമയങ്ങളിൽ ജൈവകൃഷിയെന്ന ഹോബിയും മുന്നോട്ട് കൊണ്ടുപോയി. വ്യത്യസ്‍ത എൻജിഒകളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്തു. പ്രശാന്ത് ഭൂഷണുമായുള്ള കണ്ടുമുട്ടലാണ് ആം ആദ്മി പാർട്ടിയിലേക്ക് അതിഷിയെ ആകർഷിച്ചത്.

എന്നാൽ ആം ആദ്മിയുടെ അഴിമതിവിരുദ്ധ രാഷ്ട്രീയം എന്ന ഏകധ്രുവത്തിലുള്ള പ്രചാരണത്തിന് അതിഷി എതിരായിരുന്നു. 2013 ൽ ആം ആദ്മിയുടെ നയപരിപാടികളുടെ രൂപീകരണത്തിൽ പ്രധാന പങ്കാളിയായി അതിഷി പാർട്ടിയിൽ ചേർന്നു. ആപ്പിന്റെ ഏറ്റവും ഉയർന്ന ബോഡിയായ രാഷ്ട്രീയ കാര്യസമിതിയിൽ അവർ അംഗമായി. 2013 മുതൽ പാർട്ടിയുടെ വക്താവായി അതിഷി സജീവമായി. കെജ്‌രിവാളിന്റെ മന്ത്രി സഭയിൽ വിദ്യാഭ്യാസം, പൊതുമരാമത്ത് വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിയാണ് അവർ. ഇപ്പോൾ മുഖ്യമന്ത്രി പദം വരെ എത്തിയിരിക്കുന്നു ആ രാഷ്ട്രീയ യാത്ര.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares