Sunday, November 24, 2024
spot_imgspot_img
HomeOpinionകോൺ​ഗ്രസ് കൈവിട്ട നരസിംഹ റാവുവിനെ ബിജെപി കൂടെ കൂട്ടുന്നതെന്തിനു?

കോൺ​ഗ്രസ് കൈവിട്ട നരസിംഹ റാവുവിനെ ബിജെപി കൂടെ കൂട്ടുന്നതെന്തിനു?

ബാബരി മസ്ജിദ് തകർക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം 1992 ഡിസംബര്‍ ഏഴിന് ‘ ദ ഹിന്ദു ‘പത്രത്തില്‍ മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് കേശവ് വരച്ച ഒരു കാര്‍ട്ടൂണ്‍ പ്രത്യക്ഷപ്പെട്ടിരുന്നു!

പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ മേശയ്ക്ക് മുകളില്‍ ഫയലുകള്‍ക്ക് പകരം കര്‍സേവകര്‍ ഉപയോഗിച്ച ആയുധങ്ങളിരിക്കുന്നതായിരുന്നു പ്രസ്തുത കാർട്ടൂണിൽ വരച്ചു കാട്ടിയത്. ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഭാരത രത്ന ‘ മുൻ പ്രധാന മന്ത്രി നരസിംഹ റാവുവിന് നൽകാനുള്ള തീരുമാനം ബാബരി മസ്ജിദ്- രാമജന്മഭൂമി തര്‍ക്കം സങ്കീർണ്ണമാക്കി പരിവര്‍ത്തിപ്പിച്ചെടുത്തതിന്റെയും പ്രസ്തുത വിഷയത്തെ അധികാര രാഷ്ട്രീയത്തിലേക്കുള്ള ചവിട്ടുപടിയായി ഉപയോഗിക്കാന്‍ ആര്‍ എസ് എസിന് അവസരം ഒരുക്കിക്കൊടുത്തതിന്റെയും ഉപകാര സ്മരണയായി മാത്രമേ കാണാൻ കഴിയൂ!

ബാബറി മസ്ജിദ്-രാമജന്മഭൂമി തർക്കമുയർത്തിയ സമുദായ ധ്രുവീകരണത്തിന്റെ മറവിൽ ആ ർഎസ്എസ് രാജ്യാധികാരം പിടിക്കാനുള്ള നീക്കങ്ങൾ സജീവമാക്കിയത് നരസിംഹ റാവു സർക്കാരിന്റെ സഹായത്തോടെയായിരുന്നുവെ ന്നതാണ് വസ്തുത. സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യ വർഷങ്ങൾ മുതൽ തന്നെ ബാബറി മസ്ജിദ് ധ്വംസനം ലക്ഷ്യം വെക്കുകയും യു പി യിൽ രാമജന്മഭൂമി വിഷയത്തിൽ കൃത്യമായ വിഭജന രാഷ്ട്രീയം ആവിഷ്കരിച്ചു നടപ്പാപ്പുകയും ചെയ്തിരുന്നു സംഘ പരിവാർ.

സംഘ് പരിവാർ അജണ്ടക്കാവശ്യമായ രീതിയിൽ കോൺഗ്രസ് സ്വീകരിച്ച മൃദു ഹിന്ദുത്വ സമീപനമായിരുന്നു ബാബരി മസ്ജിദ് ധ്വംസനത്തിന് ഇടവരുത്തിയത്. സംഘ പരിവാർ ഗൂഢാലോചനയിലും കോൺഗ്രസ്സിന്റെ ഒത്താശയിലും നടന്ന ക്രിമിനൽ പ്രവർത്തനമാണ് 1992 ഡിസംബർ ആറിന് ബാബറി മസ്ജിദിനെ തകർത്തത്. അദ്വാനിയുടെ രഥയാത്രകളും മണ്ഡൽ വിരുദ്ധ സവർണ്ണ രാഷ്ട്രീയ അജൻഡയും ഇതിനുള്ള മണ്ണൊരുക്കിയപ്പോൾ മൃദു ഹിന്ദുത്വ സമീപനത്തിലൂടെ രാജീവ് ഗാന്ധി മുതൽ അയോദ്ധ്യയിൽ കർസേവ നടക്കുമ്പോൾ തനിക്കറിയാവുന്ന പതിനാല് ഭാഷകളിലും മൗനം പൂണ്ട അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവരെയുള്ള കോൺഗ്രസ്സുകാർ തന്നെയാണ് വിഭജനത്തിന് ശേഷം ഇന്ത്യ കണ്ട വർഗീയ ചേരിതിരിവിന് വഴിമരുന്നിട്ടത്.

തന്നെയുമല്ല 1993 ൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പള്ളി പൊളിച്ചതിനുപിന്നിൽ ക്രിമിനൽ ഗൂഢാലോചനയോ, പരിവാർ നേതൃത്വത്തിന്റെ ആസൂത്രിത ഇടപെടലുകളോ ഇല്ലെന്നു വരുത്തിത്തീർക്കാൻ ശ്രമം നടത്തി സംഘ പരിവാർ മറയില്ലാതെ തന്നെ വെളിപ്പെടുത്തുകയും ചെയ്തു റാവു.
ബാബരി മസ്ജിദ് സംരക്ഷിക്കാൻ കഴിയാതെ പോയത് നരസിംഹ റാവുവിന്റെ ഏറ്റവും വലിയ പരാജയങ്ങളിൽ ഒന്നാണെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി തന്റെ ആത്മ കഥയായ ‘ദ ടർബുലന്റ് ഇയേഴ്സ് 1980-96’ ന്റെ രണ്ടാം ഭാഗത്തിൽ വെളിപ്പെടുത്തുകയുണ്ടായി.

ബാബരി മസ്ജിദിന് ഒന്നും സംഭവിക്കില്ലെന്ന് ബി.ജെ.പി നേതാക്കൾ നൽകിയ ഉറപ്പ് വിശ്വസിക്കരുതെന്ന് അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിനോട് പറഞ്ഞിരുന്നുവെന്നും എന്നാൽ അദ്ദേഹം അത് ചെവിക്കൊള്ളാൻ തയ്യാറായില്ലെന്നും തുറന്നടിച്ചത് റാവു മന്ത്രി സഭയിലെ പ്രതിരോധ മന്ത്രിയായിരുന്ന ശരദ് പവാറായിരുന്നു.

എന്തെല്ലാം പുരസ്‌കാരങ്ങൾ നൽകി മാനിച്ചാലും പ്രകീർത്തിച്ചാലും രാജ്യത്തെ ജനങ്ങളെ മതപരമായി ഭിന്നിപ്പിക്കുകയെന്ന ഹിന്ദുത്വ വർഗീയ പ്രത്യയശാസ്‌ത്രത്തിന് വെള്ളവും വളവും നൽകി പോഷിപ്പിച്ച ഭരണാധികാരിയായി മാത്രമേ നരസിംഹ റാവുവെന്ന ചരിത്രത്തിന് വിലയിരുത്താൻ കഴിയൂ.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares