ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. പാകിസ്താന്, അഫ്ഗാനിസ്താന്, ബംഗ്ളാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ളീം ഒഴികെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുന്നതാണ് നിയമം.
2014 ഡിസംബര്‍ 31-ന് മുന്‍പ് പാകിസ്ഥാന്, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കു കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍, ബുദ്ധ, പാഴ്സി വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുന്നതിനുള്ളതാണു നിയമം. 2019ലാണ് ബില്‍ പാര്‍ലമെന്റ് പാസാക്കിയത്. 2019 ഡിസംബര്‍ 12നു രാഷ്ട്രപതി അംഗീകാരം നല്കി.