Friday, November 22, 2024
spot_imgspot_img
HomeIndiaമാധ്യമപ്രവർത്തകന്റെ കൊലപാതകം സിബിഐ അന്വേഷണം സംശയ നിഴലിൽ; മരിച്ചെന്ന റിപ്പോർട്ട് നൽകിയ സാക്ഷി കോടതിയിൽ നേരിട്ടു...

മാധ്യമപ്രവർത്തകന്റെ കൊലപാതകം സിബിഐ അന്വേഷണം സംശയ നിഴലിൽ; മരിച്ചെന്ന റിപ്പോർട്ട് നൽകിയ സാക്ഷി കോടതിയിൽ നേരിട്ടു ഹാജരായി

പറ്റ്ന: ബീഹാറിൽ മാധ്യമപ്രവർത്തകനായ രാജ്ദേവ് രഞ്ജൻ വധക്കേസിൽ സിബിഐ മരിച്ചെന്ന് റിപ്പോർട്ട് നൽകിയ സാക്ഷി കോടതിയിൽ നേരിട്ട് ഹാജരായി. സാക്ഷിയായ ബദാമി ദേവിയാണ് ബീഹാർ കോടതിയിൽ നേരിട്ടെത്തിയാണ് താൻ മരിച്ചെന്ന സിബിഐയുടെ കണ്ടെത്തലിനെ പൊളിച്ചടുക്കിയത്. ഇതോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് മാധ്യമപ്രവർത്തകന്റെ കൊലപാതക കേസിൽ പ്രധാന പ്രതികളെ കണ്ടത്തുന്നതിൽ ബോധപൂർവമായ വീഴ്ചവരുത്തിയെന്നും സിബിഐ ​ബദാമി ദേവി കുറ്റപ്പെടുത്തി.

കഴിഞ്ഞ മെയ് 24നാണ് ബദാമി ദേവി മരിച്ചതായി സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകിയത്. ഇതേതുടർന്നാണ് ബദാമി ദേവി വോട്ടർ ഐഡി കാർഡും പാൻ കാർഡുമായി കോടതിയിൽ ഹാജരാകുകയായിരുന്നു. താൻ മരിച്ചെന്നു സിബിഐ റിപ്പോർട്ട് നൽകിയത് കൃത്യമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് അവർ വ്യക്തമാക്കി. ബദാമി ദേവി കോടതിയിൽ പറഞ്ഞു. രാജ്ദേവ് രഞ്ജൻ കൊല്ലപ്പെട്ട കേസിലെ സുപ്രധാന സാക്ഷിയാണ് ബദാമി ദേവി. സാക്ഷി മരിച്ചെന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയത് ഗുരുതര വീഴ്ചയാണെന്ന് പരാതിക്കാരുടെ അഭിഭാഷകൻ ശരദ് സിൻഹ തുറന്നടിച്ചു. ഒരിക്കൽ പോലും ബദാമി ദേവിയുമായി സിബിഐ ബന്ധപ്പെട്ടിട്ടില്ലെന്നും മൊഴിയെടുക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കോടതിയെ ധരിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോടതി സിബിഐക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.

ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാന്റെ സിവാൻ ബ്യൂറോ ചീഫായിരുന്ന രാജ്ദേവ് രഞ്ജൻ 2017ലാണ് വെടിയെറ്റ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടുപേർ സിവാനിലെ തിരക്കേറിയ ജംങ്ഷനിൽ വെച്ചാണ് രാജ്ദേവ് രഞ്ജനെ വെടിവെച്ച് കൊലപ്പെടുത്തിയത്.അന്ന് അധികാരത്തിലുണ്ടായിരുന്ന ലാലുപ്രസാദിന്റെ പാർട്ടിയായ ആർജെഡി നേതൃത്വത്തിനെതിരെ കടുത്ത ആരോപണങ്ങളാണ് രഞ്ജന്റെ ഭാര്യ ഉന്നയിച്ചത്. ലാലു പ്രസാദ് യാദവിന്റെ മകൻ തേജ് പ്രസാദ് യാദവും ആർജെഡിയിലെ മറ്റൊരു നേതാവ് ഷഹാബുദ്ദീനും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നും അവർ ആരോപിച്ചിരുന്നു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares