ചിക്കമംഗളൂരു: സിപിഐ ചിക്കമംഗളൂരു ജില്ലാ നേതൃത്വത്തെ ഇനി രാധ സുന്ദരേഷ് നയിക്കും. നേതൃസ്ഥാനങ്ങളില്‍ 20 ശതമാനം സ്ത്രീ സവരണം ഉറപ്പാക്കണം എന്ന പാർട്ടി നിലപാടിനെ തുടർന്നാണ് ഒരു വനിതയെ തന്നെ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കുന്നത്. 2009ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍, ഉഡുപ്പി ചിക്കമംഗളൂരു മണ്ഡലത്തില്‍ ഇടത് കക്ഷികളുടെ മൂന്നാം മുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നേതാവാണ് രാധ.