തിരുവനന്തപുരം: നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായി മാറാൻ യങ്ഇന്ത്യ ന്യൂസ് പ്രവർത്തനം ആരംഭിച്ചു. ഓൺലൈൻ പോർട്ടലിന്റെ ഉദ്ഘാടനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർവഹിച്ചു. യങ് ഇന്ത്യ ന്യൂസ് എന്ന പേരിൽ ഒരു ഓൺലൈൻ പോർട്ടൽ തുടങ്ങാൻ ഉള്ള തീരുമാനം ഇന്ന് ആവശ്യകരമായ ഒന്നാണ്. എല്ലാവരും ഒത്തു ചേർന്ന് പ്രവർത്തിച്ചതിന്റെ ഭാഗമായാണ് ഇത് യാഥാർഥ്യമാക്കാൻ ആയത്. ഈ പ്രവർത്തനങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന പരിപാടിയിൽ എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ അധ്യക്ഷനായി. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ സ്വാഗതം പറഞ്ഞു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, ആർ അജയൻ, എഐവൈഎഫ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആദർശ് കൃഷ്ണ, സെക്രട്ടറി അഡ്വ. ആർ എസ് ജയൻ തുടങ്ങിയവർ പങ്കെടുത്തു.