Thursday, November 21, 2024
spot_imgspot_img
HomeEditorialഎം എം മണിയുടെ വാക്കുകൾ ഇടത് രാഷ്ട്രീയത്തിനു ചേരാത്തത്- എഡിറ്റോറിയൽ

എം എം മണിയുടെ വാക്കുകൾ ഇടത് രാഷ്ട്രീയത്തിനു ചേരാത്തത്- എഡിറ്റോറിയൽ

കെ കെ രമയെ അധിക്ഷേപിച്ച എം എം മണിയുടെ വാക്കുകൾ ഇടതുപക്ഷ രാഷ്ട്രീയത്തിനു ചേരാത്തതാണ്. മോശമായ ഭാഷയിലാണ് ഉടുമ്പന്‍ചോല എംഎല്‍എയും മുന്‍ മന്ത്രിയുമായ എം എം മണി നിയമസഭയില്‍ കെ കെ രമയെ അധിക്ഷേപിച്ചിരിക്കുന്നത്. അതൊരു നാക്കു പിഴയായിട്ടോ, നാട്ടുഭാഷയായോ വ്യാഖ്യാനിക്കപ്പെടാൻ കഴിയില്ല.

‘ഒരു മഹതി സര്‍ക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങള്‍ ആരും ഉത്തരവാദികളല്ല’ എം എം മണിയെപ്പോലെ നാടിന്റെ സ്പന്ദനമറിഞ്ഞു വളര്‍ന്നുവന്ന നേതാവ് നിയമസഭയില്‍ പറയേണ്ട വാക്കുകളല്ല ഇത്. മുകളില്‍ പരാമര്‍ശിച്ചിരിക്കുന്ന വാക്കുകള്‍ ഇടതുരാഷ്ട്രീയത്തിന് ചേര്‍ന്നതല്ല.

ആദ്യം രാജ്യസഭ എംപി, പിന്നീട് പാര്‍ട്ടി ജില്ലാ സെക്രട്ടറി. ഇപ്പോഴിതാ നിയമസഭയില്‍ എംഎല്‍എ. സൈബല്‍ കടന്നലുകളുടെ വിവരമില്ലാത്ത വായ്ത്താരികള്‍ ഏറ്റുപാടുകയല്ല ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ, ദീര്‍ഘകാലം പ്രവർത്തിച്ചവർ ചെയ്യേണ്ടത് എന്നോര്‍ക്കണം.

കെ കെ രമയുടെ രാഷ്ട്രീയം ഇടതുവിരുദ്ധമാണെന്ന് ഞങ്ങളും വിശ്വസിക്കുന്നു. എന്നാല്‍ അവരെ, വ്യക്തിഹത്യ നടത്താന്‍ കടന്നലുകള്‍ക്കും എം എം മണിക്കും ഒരുവിധത്തിലുള്ള അവകാശവുമില്ല. സ്ത്രീത്വത്തെ അപമാനിക്കലല്ല ഇടത് രാഷ്ട്രീയം. പരസ്പര ബഹുമാനം എന്നത് രാഷ്ട്രീയത്തില്‍ വേണ്ട പ്രാഥമിക ബോധ്യങ്ങളില്‍ ഒന്നാണ്. വായില്‍ത്തോന്നിയതെല്ലാം വിളിച്ചു പറഞ്ഞു സ്ത്രീത്വത്തെ അപമാനിക്കാൻ ആണെങ്കിൽ എം എം മണി മാര്‍ക്‌സിസ്റ്റുകാരനായി ഇരിക്കേണ്ട കാര്യമില്ല. സ്ത്രീത്വത്തെ അപമാനിക്കുന്ന ഇത്തരം പരാമർശങ്ങളിൽ നിന്ന്‌ ഇടത് ജനപ്രതിനിധിയെന്ന നിലയിൽ എം എം മണി ഇനിയെങ്കിലും അകലം പാലിക്കേണ്ടതുണ്ട്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares