Monday, May 19, 2025
spot_imgspot_img
HomeKeralaപീഡന പരാതി: യൂത്ത് കോൺ​ഗ്രസ് നേതാവിനെ സസ്പെൻഡ് ചെയ്തു

പീഡന പരാതി: യൂത്ത് കോൺ​ഗ്രസ് നേതാവിനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: വനിതാ പ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച യൂത്ത് കോൺ​ഗ്രസ് നേതാവായിരുന്ന വിവേക് എച്ച് നായർക്കെതിരെ നടപടി. പാലക്കാട് നടന്ന കോൺഗ്രസിന്റെ ചിന്തൻ ശിബിരത്തിലെ പീഡന ശ്രമത്തിൽ തുടർ പരാതിയിലാണ് നേതാവിനെതിരെ കോൺഗ്രസിന്റെ നടപടിയുണ്ടായത്.

ഇതിന്റെ ഭാഗമായി ഒരു വർഷത്തേക്ക് യൂത്ത് കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. കെപിസിസി നേതൃത്വമാണ് വിവേക് എച്ച് നായരെ സസ്‌പെൻഡ് ചെയ്‌തത്.

വനിതാ പ്രവർത്തകയുടെ പരാതിയിൽ നേരത്തെ യൂത്ത് കോൺഗ്രസും വിവേകിനെതിരെ നടപടി സ്വീകരിച്ചിരുന്നു. യുവതിയുടെ തുടർ പരാതിയിൽ നടപടിയെന്ന് ഉത്തരവിൽ പറയുന്നുണ്ട്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares