വ്യാജ തിരിച്ചറിയൽ കെട്ടിച്ചമച്ച് വെറുമൊരു സംഘടനാ തെരഞ്ഞെടുപ്പിനെ നേരിട്ട യൂത്ത് കോൺഗ്രസുകാർ ജനങ്ങൾക്കിടയിൽ മുഖം മിനുക്കാൻ സമരങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. കാര്യകാരണം യാതൊന്നും അറിയാതെ സർക്കാരിനെതിരെ പ്രതിഷേധം മുയർത്താൻ ഒട്ടും ഉളുപ്പില്ലാതെ സമരം ചെയ്ത യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകരെ കഴിഞ്ഞ ദിവസം കേരളം കണ്ടു. കൊല്ലം ഓയൂരിൽ ഒരു കുഞ്ഞിനായി നാടെങ്ങും പൊലീസിനോടൊപ്പം തിരച്ചിൽ നടത്തുമ്പോൾ പൊലീസ് സ്റ്റേഷനു മുന്നിൽ ഷോ ഓഫ് നടത്താനാണ് കോൺഗ്രസിലെ യൂത്തൻമാർ എന്ന് വിളിക്കുന്ന കുട്ടി നേതാക്കൾ ശ്രമിച്ചത്.
കുട്ടിയെ കാണാതായി അവളെ ജീവനു ഭീഷണി ഉയരരുതെന്ന് നാടൊട്ടാകെ ആഗ്രിഹിച്ച നിമിഷങ്ങളായിരുന്നു കഴിഞ്ഞ ദിവസം കടന്നു പോയത്. തട്ടിക്കൊണ്ട് പോയി 20 മണിക്കൂർ തികയുന്നതിനു മുൻപ് ആ കുട്ടിയെ ഒരു പോറലു പോലും ഏൽക്കാതെ കണ്ടെത്താൻ പൊലീസിനും കരുതലോടെ ഇരുന്ന ജനങ്ങൾക്കും സാധിച്ചു. എന്നാൽ യൂത്ത് കോൺഗ്രസുകാർ സർക്കാരിനെതിരായ രാഷ്ട്രീയ മുതലെടുപ്പിനായിട്ടാണ് ഈ വിഷയത്തെ സമീപിച്ചത്. അത് തീർത്തും ലജ്ജാകരവും യൂത്ത് കോൺഗ്രസിന്റെ വിശ്വാസ്യതയെ തന്നെ തകർക്കുന്നതായി മാറി.
പൂയപ്പള്ളി പൊലീസ് സ്റ്റേഷനിൽ എഡിജിപി അടക്കം കുട്ടിയെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഏകോപിപ്പിക്കുമ്പോൾ ആ സ്റ്റേഷന്റെ പ്രവർത്തനങ്ങളെ പോലും തകർക്കുന്ന വിധത്തിലായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. അന്വേഷണവുമായി ബന്ധപ്പെട്ടുള്ള ഉദ്യോഗസ്ഥർക്ക് സഞ്ചരിക്കേണ്ട വാഹനങ്ങൾ പോലും നന്നേ പണിപ്പെട്ടാണ് സ്റ്റേഷനു പുറത്തെത്തിച്ചത്.
അത്തരം തരംതാഴ്ന്ന നിലപാടാണ് യൂത്ത് കോൺഗ്രസിന്റെ ഭാഗത്തു നിന്നും ഉണ്ടാത്.
ഒരു നാടു ഒറ്റക്കെട്ടായപ്പോൾ ഒറ്റു കാരനെ പോലെ കപട സ്നേഹം മുഖത്ത് തേച്ചൊട്ടിച്ച് പൊലീസിനെതിരെ ശബ്ദമുയർത്താനാണ് യൂത്ത് കോൺഗ്രസുകാർ ശ്രമിച്ചത്. വ്യാജ തിരിച്ചറിയൽ കാർഡുമായി ബന്ധപ്പെട്ട് രാഹുൽമാങ്കൂട്ടത്തിലടക്കം ചോദ്യങ്ങളെ നേരിടുമ്പോൾ അത്തരം വാർത്തകൾക്ക് പുകമറ തീർക്കാനാണ് യൂത്ത് കോൺഗ്രസിന്റെ നായകർ ഇപ്പോൾ ശ്രമിക്കുന്നത്. ഒരു കുട്ടിയുടെ ജീവനായി പോലീസ് ഉദ്യോഗസ്ഥർ അന്വേഷിക്കുമ്പോൾ ആ ഉദ്യോഗസ്ഥർക്കെതിരെ സമരം ചെയ്ത് നാണം കെട്ട രാഷ്ട്രീയം പുറത്തെടുത്തിരിക്കുകയാണ് യൂത്ത്കോൺഗ്രസ്.