രാജ്യത്തിൻറെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനായി പോരാട്ടങ്ങൾ ശക്തമാക്കുമെന്നു പ്രഖ്യാപിച്ച് എഐവൈഎഫ് പുന്നയൂർക്കുളം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അണ്ടത്തോട് യൂണിറ്റ് കേന്ദ്രത്തിൽ ഐക്യദീപം തെളിയിച്ചു.എഐവൈഎഫ് പുന്നയൂർക്കുളം മേഖല പ്രസിഡൻ്റ് സുഹൈബ് ചിന്നാലി അധ്യക്ഷത വഹിച്ചു.
സിപിഐ പുന്നയൂർക്കുളം എൽ സി സെക്രട്ടറി പി ടി പ്രവീൺ പ്രസാദ് ഉദ്ഘാടനം ചെയ്തു. സിപിഐ ഗുരുവായൂർ മണ്ഡലം കമ്മിറ്റി അംഗം ഭാസ്ക്കരൻ, എൻഎഫ്ഐഡബ്ല്യൂ ഗുരുവായൂർ മണ്ഡലം കമ്മിറ്റി അംഗം ശോഭപ്രേമൻ, സിപിഐ ബ്രാഞ്ച് സെക്രട്ടറി മോഹനൻ, അബ്ദുറഹ്മാൻ, വാസു, സലീം തുടങ്ങിയവർ സംസാരിച്ചു. എഐവൈഎഫ് മേഖല സെക്രട്ടറി ജിബി ജോസ് മുട്ടത്ത് സ്വാഗതവും ജോയിൻ സെക്രട്ടറി അഷ്റഫ് ഹംസ നന്ദിയും പറഞ്ഞു.