ഇരിങ്ങാലക്കുട: ലഹരിക്കെതിരെ യുവജന പ്രസ്ഥാനങ്ങൾ മുന്നോട്ടു വരണമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ. എടതിരിഞ്ഞി മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖലാ വൈസ് പ്രസിഡന്റ് സതീഷ് ബാബു അധ്യക്ഷനായി.എടതിരിഞ്ഞി സെന്ററിൽ നിന്ന് തുടങ്ങിയ പ്രകടനം സമ്മേളന നഗരിയായ മഹ്സ അമിനി നഗറിൽ (എച്ച്ഡിപി സ്ക്കൂൾ ) അവസാനിച്ചു. എടതിരിഞ്ഞി വില്ലേജിൽ കായിക മേഖലയ്ക്ക് മുതൽ കൂട്ടാകാൻ മൈതാനം അനുവദിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ കേരളോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ വനിതാ കബഡി ടീമിനെയും ,വനിതാ വടംവലി ടീമിനെയും സമ്മേളനം ആദരിച്ചു.
മേഖല സെക്രട്ടറി വിഷ്ണു ശങ്കർ എം പി റിപ്പോർട്ട് അവതരിപ്പിച്ചു. സഖാവ് കൃഷ്ണദാസ് പി എസ് അനുശോചനപ്രേമേയവും സഖാവ് ധന്യ രഞ്ചിത്ത് രക്തസാക്ഷിപ്രേമേയവും അവതരിപ്പിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി പി മണി,സിപിഐ ജില്ലാ കമ്മിറ്റി അംഗം അനിത രാധാകൃഷ്ണൻ, മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം കെ സി ബിജു, മണ്ഡലം കമ്മിറ്റി അംഗം ബാബു ചിങ്ങാരത്ത്, ലോക്കൽ സെക്രട്ടറി വി ആർ രമേഷ്, ലോക്കൽ കമ്മിറ്റി അംഗം മുരളി മണക്കാട്ടുംപടി, മണ്ഡലം കമ്മിറ്റി അംഗം കെ വി രാമകൃഷ്ണൻ, എഐവൈഎഫ് മണ്ഡലം സെക്രട്ടറി ടി വി വിബിൻ, പ്രസിഡന്റ് പി എസ് കൃഷ്ണകുമാർ , എഐഎസ്എഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി മിഥുൻ പോട്ടക്കാരൻ , ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി കെ പി കണ്ണൻ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു. മേഖലാ സെക്രട്ടറി വിഷ്ണു ശങ്കർ സ്വാഗതവും മേഖലാ കമ്മിറ്റി അംഗം അഭിമന്യു നന്ദിയും പറഞ്ഞു.
പുതിയ മേഖലകമ്മിറ്റിയുടെ പ്രസിഡന്റായി അഭിജിത്ത് വി ആർ നെയും സെക്രട്ടറിയായി വിഷ്ണുശങ്കർ എം പിയെയും തെരഞ്ഞെടുത്തു.
അഭിമന്യു ഇ എസ്, ഷിയാസ് (ജോ.സെക്രട്ടറിമാർ),കാർത്തിക്.കെ.ട്ടി.ഗിൽഡ പ്രേമൻ പട്ടത്ത്,(വൈസ് പ്രസിഡന്റ്മാർ )മാരായും മേഖലകമ്മറ്റി അംഗങ്ങളായ് കൃഷ്ണദാസ് പി എസ്, ഗോകുൽസുരേഷ്, ബിനേഷ് വി പി, പ്രജീഷ് ടി പി, ഷിജു എം ബി, ഹരികൃഷ്ണ വി ഡി, ആനന്ദ് ഇ എസ്, സുമിനലാജേഷ്, ജിബിൻജോസ് എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.