മൂന്നാർ: കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും ദേശീയ സാഹസിക അക്കാദമിയുടെയും ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ നിന്നും ഉള്ള നാൽപ്പതോളം യുവതീയുവാക്കൾക്കയി മൂന്നാറിൽ ത്രിദിന സാഹസിക ക്യാമ്പ് സംഘടിപ്പിച്ചു. സാഹസിക ഇനമായ ഫ്രീഹാൻഡ് റാപ്പെല്ലിങ് ചെയ്തു കൊണ്ട് ബോർഡംഗം വി കെ സനോജ് ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.
ബോർഡ് മെമ്പർ ടി ടി ജിസ്‌മോൻ അധ്യക്ഷനായ ചടങ്ങിൽ ദേവികുളം സബ്കളക്ടർ രാഹുൽ കൃഷ്ണ ശർമ ഐഎഎസ് മുഖ്യ അതിഥിയായി.
ദേശീയ സാഹസിക അക്കാദമി സ്പെഷ്യൽ ഓഫീസർ പ്രണീത, ഇടുക്കി ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ശങ്കർ എം എസ്, ദേവികുളം ഗ്രാമ പഞ്ചായത്ത് മെമ്പർ ബിൻസി റോൺസൻ, ഇടുക്കി ജില്ലാ കോർഡിനേറ്റർ രമേശ് കൃഷ്ണൻ, ആർ മോഹൻ, എന്നിവർ സംസാരിച്ചു. റോക്ക് ക്ലൈമ്പിങ്, ട്രക്കിങ്ങ്, പ്രഥമ ശുശ്രൂഷ ക്ലാസ്സ്, വ്യക്തിത്വ വികസന ക്ലാസ്സ്, മറ്റു സാഹസിക ഇനങ്ങളായ സ്കൈ വാക്ക്, കമണ്ടോ നെറ്റ്, ജുമേറിങ്, സിപ് ലൈൻ തുടങ്ങിയ ഉൾപ്പെടുത്തി കൊണ്ടുള്ള ക്യാമ്പ് ശ്രദ്ധേയമാണ്.