അടൂർ : എഐവൈഎഫ് പത്തനംതിട്ട ജില്ലാ യുവതി സബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വയനാട് ദുരന്തത്തിൽപെട്ടവർക്ക് നിർമിച്ചു നൽകുന്ന പത്തു വീടിന്റെ ധനശേഖരാണാർത്തം ഫിലിം പ്രദർശനം സംഘടിപ്പിച്ചു. അടൂർ എസ്എൻഡിപി യൂണിയൻ ഹാളിൽ നടന്ന സിനിമ പ്രദർശനം എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയും എഐവൈഎഫ് ദേശീയ കമ്മിറ്റി അംഗവുമായ അഡ്വക്കേറ്റ് ആർ. ജയൻ ഉത്ഘാടനം ചെയ്തു. യുവതി സബ് കമ്മിറ്റി ജില്ലാ ജോയിന്റ് കൺവീനർ റീന അധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി കൺവീനർ അഞ്ജലി വിജയൻ സ്വാഗതം ആശംസിച്ചു. എഐവൈഎഫ് ജില്ലാ സെക്രട്ടറി എസ്. അഖിൽ,ജില്ലാ കമ്മിറ്റി അംഗം പ്രതീഷ്, സിപിഐ ജില്ലാ കൗൺസിൽ അംഗങ്ങളായ മങ്ങാട് സുരേന്ദ്രൻ, ടി ആർ ബിജു, യുവകാലസാഹിതി ജില്ലാ പ്രസിഡന്റ് ലക്ഷ്മി മംഗലത്തു, ബികെഎംയു മണ്ഡലം സെക്രട്ടറി ഷാജി തോമസ്, ,സിപിഐ അടൂർ മണ്ഡലം കമ്മിറ്റി അംഗം സുരേഷ് ബാബു, ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജ് അധ്യാപകൻ ബിനു ലാൽ, എഐവൈഎഫ് കമ്മിറ്റി അംഗങ്ങളായ അനില, ആസാദ്, വില്യം സാമൂവൽ സതീഷ് സ ലാൽ എന്നിവർ ആശംസകൾ അറിയിച്ചു